'ഞാനെന്ത് ചെയ്യാൻ? അതൊക്കെ അവരുടെ ആഭ്യന്തരകാര്യം!'; പാക് ടീം സെലക്ഷനെക്കുറിച്ച് ബെൻ സ്റ്റോക്സ്

കഴിഞ്ഞ ദിവസമാണ് ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചത്.

dot image

പാകിസ്താൻ ക്രിക്കറ്റ് ടീമിൽ നിന്ന് ബാബർ അസമിനെയും ഷഹീൻ ഷാ അഫ്രീദിയെയും ഉൾപ്പടെ ഒഴിവാക്കിയ തീരുമാനത്തിൽ പ്രതികരണവുമായി ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെയാണ് ബെൻ സ്റ്റോക്സ് അപ്രതീക്ഷിത ചോദ്യം നേരിട്ടത്. എന്നാൽ ഇതൊക്കെയും പാകിസ്താൻ ക്രിക്കറ്റിലെ പ്രശ്നങ്ങളാണെന്നും തനിക്ക് അതിൽ കാര്യമൊന്നും ഇല്ലെന്നുമായിരുന്നു ഇം​ഗ്ലണ്ട് നായകന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചത്. മോശം ഫോമിലുള്ള ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ പാക് ടീമിൽ നിന്ന് ഒഴിവാക്കി. ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന സർഫ്രാസ് അഹമ്മദിനും അവശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെട്ടില്ല. അതിനിടെ ഇം​ഗ്ലണ്ട് ടീമിലേക്ക് ബെൻ സ്റ്റോക്സ് തിരിച്ചുവന്നു. പരിക്കിനെ തുടർന്ന് ഏതാനും മാസങ്ങളായി സ്റ്റോക്സ് ഇം​ഗ്ലണ്ട് ടീമിൽ കളിക്കുന്നുണ്ടായിരുന്നില്ല.

ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ​ഗുലാം, മെഹ്റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നോമൻ അലി, സയീം ആയുബ്, സജിദ് ഖാൻ, സൽമാൻ അലി ആ​ഗ, സാഹിദ് മെഹ്മൂദ്.

രണ്ടാം ടെസ്റ്റിൽ കളത്തിലിറങ്ങുന്ന ഇം​ഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ബ്രൈഡൻ കാർസ്, മാറ്റ് പോട്സ്, ജാക്ക് ലീച്ച്, ഷുഹൈബ് ബഷീർ.

Content Highlights: Ben Stokes’ curt reply to question on Pakistan selection controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us