രഞ്ജി ട്രോഫിയിൽ കേരള 'ത്രില്ലർ'; പഞ്ചാബിനെതിരെ വിജയത്തുടക്കം

നാലാം ദിവസം മൂന്നിന് 23 എന്ന നിലയിൽ രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ് തുടങ്ങിയ പഞ്ചാബ് രണ്ടാം ഇന്നിം​ഗ്സിൽ 142 റൺസിൽ എല്ലാവരും പുറത്തായി.

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ രണ്ട് ദിവസങ്ങളിൽ പകുതി സമയത്തോളം മഴയെടുത്ത മത്സരത്തിന്റെ നാലാം ദിവസം പഞ്ചാബിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്കോർ: പഞ്ചാബ് ആദ്യ ഇന്നിം​ഗ്സിൽ 194, കേരളം ആദ്യ ഇന്നിം​ഗ്സിൽ 179, പഞ്ചാബ് രണ്ടാം ഇന്നിം​ഗ്സിൽ 142, കേരളം രണ്ടാം ഇന്നിം​ഗ്സിൽ രണ്ടിന് 158.

നാലാം ദിവസം മൂന്നിന് 23 എന്ന നിലയിൽ രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ് തുടങ്ങിയ പഞ്ചാബ് രണ്ടാം ഇന്നിം​ഗ്സിൽ 142 റൺസിൽ എല്ലാവരും പുറത്തായി. ബാബ അപരാജിത്, ആദിത്യ സർവതെ എന്നിവർ കേരളത്തിനായി നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. ജലജ് സക്സേനയ്ക്കാണ് രണ്ട് വിക്കറ്റുകൾ. മറുപടി പറഞ്ഞ കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി 56 റൺസും രോഹൻ കുന്നുന്മേൽ 36 പന്തിൽ പുറത്താകാതെ 46 റൺസും നേടി മികച്ച തുടക്കം നൽകി. ബാബ അപരാജിത് 39 റൺസുമായും സൽമാൻ നിസാർ ഏഴ് റൺസുമായും പുറത്താകാതെ നിന്നു.

മത്സരത്തിൽ കേരളത്തിനായി അതിഥി താരങ്ങളാണ് തിളങ്ങിയത്. ആദിത്യ സർവതെ രണ്ട് ഇന്നിം​ഗ്സിലായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. ഏഴ് വിക്കറ്റുകളാണ് ജലജ് സക്സേനയുടെ സംഭാവന. രണ്ടാം ഇന്നിം​ഗ്സിൽ നാല് വിക്കറ്റും പുറത്താകാതെ 39 റൺസുമാണ് ബാബ അപരാജിതിന്റെ സംഭാവന.

Content Highlights: Kerala started with stunning win in Ranji Trophy

dot image
To advertise here,contact us
dot image