ക്യാപ്റ്റന്‍ കമ്മിന്‍സ് റിട്ടേണ്‍സ്! പാകിസ്താനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

നവംബര്‍ നാലിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആദ്യ മത്സരം

dot image

പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമിനെയാണ് ദേശീയ സെലക്ഷന്‍ പാനല്‍ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയില്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ നായകനാകും.

മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതെയാണ് ഓസീസ് പാകിസ്താൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് ഇടവേള എടുത്ത ഹെഡിന്റെയും മാര്‍ഷിന്റെയും അസാന്നിധ്യം ഓസ്ട്രേലിയയക്ക് തിരിച്ചടിയാകും. ഇരുവര്‍ക്കും പരമ്പരയിലെ മൂന്ന് മത്സരങ്ങളും നഷ്ടമാകും.

ശസ്ത്രക്രിയയയെ തുടര്‍ന്ന് യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും സ്‌ക്വാഡില്‍ ഇല്ല. ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അലക്സ് കാരിയും ടീമിലില്ല. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ തിരിച്ചുവരവിലാണ് ഓസീസിന്റെ പ്രതീക്ഷ. ഹെഡിനും മാര്‍ഷിനും പകരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും മാറ്റ് ഷോര്‍ട്ടും ഓസീസിന് വേണ്ടി ഓപ്പണ്‍ ചെയ്യും. ജോഷ് ഇംഗ്ലിസാണ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍.

നവംബര്‍ നാലിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആദ്യ മത്സരം. നവംബര്‍ എട്ടിനും പത്തിനുമാണ് പരമ്പരയിലെ മറ്റുരണ്ട് മത്സരങ്ങള്‍.

ഓസ്‌ട്രേലിയന്‍ ഏകദിന ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), സീൻ ആബട്ട്, കൂപ്പർ കനോലി, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ന്‍, ഗ്ലെൻ മാക്സ്വെൽ, മാത്യു ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്

Content Highlights: Pat Cummins returns to lead Australia in ODIs as Australia name strong for Pakistan series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us