'ഇത്തവണത്തേത് വലിയൊരു താരലേലമായിരിക്കും'; പ്രതികരണവുമായി മഹേല ജയവർധനെ

കഴിഞ്ഞ ദിവസമാണ് മുംബൈ ഇന്ത്യൻസ് പരിശീലകനായി മഹേല ജയവർധനെ തിരിച്ചെത്തിയത്.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അടുത്ത സീസണിന് മുമ്പായി നടക്കുന്ന മെ​ഗാതാരലേലത്തിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ. ഇത്തവണത്തേത് വലിയൊരു താരലേലമായിരിക്കും. താരങ്ങളെ ടീമിൽ നിലനിർത്തുന്നതും പുതിയ താരങ്ങളെ ഉൾപ്പെടുത്തി മികച്ച ടീം ഉണ്ടാക്കുന്നതും ആവേശകരമാണ്. ടീം തിരഞ്ഞെടുപ്പിനായി വിയർപ്പൊഴുക്കുന്നതും ലേലത്തിനിടയിലെ ഹൃദയമിടിപ്പും ആസ്വദിക്കാനായി കാത്തിരിക്കുകയാണ്. മുംബൈ ഇന്ത്യൻസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ മഹേല ജയവർധനെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കൻ മുൻ താരം മഹേല ജയവർധനെ മുംബൈ ഇന്ത്യൻസ് പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയത്. 2022ൽ മുംബൈ ഇന്ത്യൻസ് പരീശിലക സ്ഥാനത്ത് നിന്നും ജയവർധനെ ഫ്രാഞ്ചൈസിയുടെ ​ഗ്ലോബൽ ക്രിക്കറ്റ് ഹെഡായി നിയമിതനായിരുന്നു. വിദേശ ലീ​ഗുകളിൽ ഉൾപ്പടെ മുംബൈ ഇന്ത്യൻസിന്റെ വിപുലീകരണമായിരുന്നു ലക്ഷ്യം.

പിന്നാലെ 2023, 2024 സീസണുകളിൽ ദക്ഷിണാഫ്രിക്കൻ മുൻ പരീശീലകൻ മാർക് ബൗച്ചറായിരുന്നു മുംബൈയുടെ പരിശീലകൻ. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഇതോടെ ബൗച്ചറിനെ പരിശീലക സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു.

മുമ്പ് 2017ലാണ് മുംബൈ ഇന്ത്യൻസ് പരിശീലകനായി മഹേല ജയവർധനെ സ്ഥാനമേറ്റത്. 2017, 2019, 2021 സീസണുകളിൽ ജയവർധനെയ്ക്കൊപ്പം മുംബൈ ഇന്ത്യൻസ് കപ്പുയർത്തുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻസി വിവാദത്തെത്തുടർന്ന് മോശമായിരുന്ന ടീം അന്തരീക്ഷത്തിൽ നിന്നും ഇത്തവണ കരകയറാമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്.

Content Highlights: Reappointed Mumbai Indians coach Mahela Jayawardane updates IPL auction plans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us