വനിത ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെതിരെ ന്യൂസിലാൻഡിന് ജയം, പ്രതീക്ഷകൾ അവസാനിച്ച് ഇന്ത്യ പുറത്ത്

നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമുള്ള ഇന്ത്യ മൂന്നാം സ്ഥാനത്തായി.

dot image

വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. പാകിസ്താനെതിരെ ന്യൂസിലാൻഡ് 56 റൺസിന് വിജയിച്ചതോടെ പോയിന്റ് ടേബിളിൽ ഇന്ത്യ പിന്നിലായി. നാല് മത്സരത്തിൽ നിന്ന് ആറ് പോയിന്റുമായി ന്യൂസിലാൻഡ് വനിതകൾ സെമിയിൽ കടന്നു. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമുള്ള ഇന്ത്യ മൂന്നാം സ്ഥാനത്തായി. എട്ട് പോയിന്റുകളുമായി ഓസ്ട്രേലിയൻ വനിതകളാണ് സെമിയിൽ കടന്ന മറ്റൊരു ടീം.

പാകിസ്താൻ വനിതകൾക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് വനിതകൾ ബാറ്റിങ് തിരഞ്ഞെടുത്തു. സൂസി ബേറ്റ്സ് 28, ബ്രൂക്ക് ഹാലിഡേ 22, സോഫി ഡിവൈൻ 19 എന്നിങ്ങനെയാണ് ന്യൂസിലാൻഡ് നിരയിലെ സ്കോറുകൾ. പാകിസ്താനായി നസാര സന്ധു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 110 എന്ന സ്കോറാണ് കിവീസ് വനിതകൾക്ക് നേടാനായത്.

മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ നിരയിൽ പക്വതയാർന്ന പ്രകടനം ആരിൽ നിന്നും ഉണ്ടായില്ല. ക്യാപ്റ്റൻ ഫാത്തിമ സന 21 റൺസും ഓപണർ മുബീന അലി 15 റൺസുമെടുത്തു പുറത്തായി. മറ്റാർക്കും രണ്ടക്കം കടക്കാൻ പോലും കഴിഞ്ഞില്ല. ഇതോടെ പാകിസ്താൻ വനിതകൾ 11.4 ഓവറിൽ 56 റൺസിൽ എല്ലാവരും പുറത്തായി.

Content Highlights: Women’s T20 World Cup NZ qualifies for semifinals, India out of the tournament

dot image
To advertise here,contact us
dot image