നാല് ഓവറിൽ ഒമ്പത് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്; ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി ശ്രീലങ്കൻ സ്പിന്നർ

വിൻഡീസ് ഓപണർ ബ്രണ്ടൻ കിങ്ങിനെ വീഴ്ത്തിയാണ് വെല്ലാല​ഗെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

dot image

ശ്രീലങ്കൻ ക്രിക്കറ്റിലെ തന്റെ ട്വന്റി 20 അരങ്ങേറ്റം അവിസ്മരണീയമാക്കി യുവസ്പിന്നർ ദുനിത് വെല്ലാ​ല​ഗെ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 16 പന്തുകളിൽ വെല്ലാലഗെ ഒരു റൺസ് പോലും വിട്ടുകൊടുത്തില്ല. ആകെ വഴങ്ങിയ ഒമ്പത് റൺസിൽ ഒരു ബൗണ്ടറി പോലും വെല്ലാല​ഗെ വിട്ടുനൽകിയതുമില്ല. വിൻഡീസ് ഓപണർ ബ്രണ്ടൻ കിങ്ങിനെ വീഴ്ത്തിയാണ് വെല്ലാല​ഗെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ആന്ദ്ര ഫ്ലെച്ചറും റോസ്റ്റൺ ചെയ്സും ലങ്കൻ സ്പിന്നർക്ക് മുന്നിൽ കീഴടങ്ങി.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിൽ തകർപ്പൻ ജയം നേടിയ ശ്രീലങ്ക പരമ്പരയിൽ സമനില പിടിച്ചു. 73 റൺസിന്റെ വിജയമാണ് ശ്രീലങ്ക മത്സരത്തിൽ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് 16.1 ഓവറിൽ 89 റൺസിൽ എല്ലാവരും പുറത്തായി.

മുൻ നിര ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തതാണ് ശ്രീലങ്കൻ ഇന്നിം​ഗ്സിന് കരുത്തായത്. ഓപണർ പതും നിസങ്ക 54 റൺസെടുത്തു. കുശൽ മെൻഡിസ് 26, കുശൽ പെരേര 24, കാമിൻഡു മെൻഡിസ് 19 എന്നിങ്ങനെ സ്കോർ ചെയ്തു. ആർക്കും സ്കോറിങ്ങിന് വേ​ഗതയില്ലാതിരുന്നത് ലങ്കയെ വലിയ സ്കോറിലേക്ക് എത്തിച്ചില്ല. വെസ്റ്റ് ഇൻഡീസിനായി റൊമാരിയോ ഷെപ്പോർഡ് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ വിൻഡീസിനായി ക്യാപ്റ്റൻ റോവ്മാൻ പവലിന്റെ 20 റൺസാണ് ടോപ് സ്കോർ. അൽസാരി ജോസഫ് 16 റൺസും ഷെഫ്രെയൻ റൂഥർഫോർഡ് 14 റൺസുമെടുത്തു. മറ്റാർക്കും വിൻഡീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല.

Content Highlights: Dunith Wellalage got a dream debut for Sri Lanka

dot image
To advertise here,contact us
dot image