'പൂര്‍ത്തിയാകാത്ത ഒന്നിന്റെ തൊട്ടരികിലാണ്'; ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കമ്മിന്‍സ്

നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയെ നയിക്കുന്നത് കമ്മിന്‍സാണ്

dot image

ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുക എന്നത് തന്റെ പൂര്‍ത്തിയാകാത്ത ആഗ്രഹമാണെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയെ നയിക്കുന്നത് കമ്മിന്‍സാണ്. പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കവേയായിരുന്നു കമ്മിന്‍സ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് വിജയത്തെകുറിച്ച് പ്രതികരിച്ചത്.

'കഴിഞ്ഞ ദിവസമാണ് ഞാന്‍ അക്കാര്യം ചിന്തിച്ചത്. എനിക്ക് ഇതുവരെ ടിക്ക് ചെയ്യാന്‍ കഴിയാത്ത ഒരു കാര്യത്തിന് തൊട്ടടുത്താണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഞാന്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല. കുറച്ചുപേര്‍ അക്കാര്യം സാധിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല', കമ്മിന്‍സ് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് ഇതുവരെ പാറ്റ് കമ്മിന്‍സ് ഓസീസിനെ നയിച്ചിട്ടുള്ളത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയില്‍ കമ്മിന്‍സ് നയിച്ച രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. 2023 ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് കമ്മിന്‍സ് നയിച്ച ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയെ തോല്‍പ്പിക്കാനായത്. ജൂലൈയില്‍ നടന്ന ഫൈനലില്‍ 209 റണ്‍സിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഉയര്‍ത്തിയത്.

Content Highlights: 'Only thing I haven't really ticked off' says Pat Cummins on Test series win vs India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us