വനിതാ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ കൂറ്റൻ തോൽവിയേറ്റ് വാങ്ങിയ പാക് ടീമിനെ പരിഹസിച്ച് മുൻ പാക്സിതാൻ ക്രിക്കറ്റ് താരം ബാസിത് അലി രംഗത്ത്. പാകിസ്താൻ താരങ്ങളുടെ മോശം ഫീൽഡിങ് പ്രകടനത്തെ കണക്കിന് വിമർശിച്ച ബാസിത് അലി പാക്സിതാൻ താരങ്ങൾ കളിച്ചത് ബാഡ്മിന്റൺ ആയിരുന്നെന്നും പരിഹസിച്ചു. 'ഒരു ടീം 10 ൽ 10 മത്സരങ്ങൾ തോറ്റാലും ഇത്രയധികം ക്യാച്ചുകൾ മിസ് ചെയ്യില്ല, എല്ലാവരും മോശം ഷോട്ട് കളിച്ചാണ് പുറത്തായത്, പുരുഷ ടീം പോലെ തന്നെ വനിതാ ടീമും വലിയ തമാശയാവുകയാണ്' ബാസിത് കൂട്ടിച്ചേർത്തു.
പാകിസ്താൻ വനിതാ ക്രിക്കറ്റ് ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്ക് ബാഡ്മിന്റൺ താരം തിരഞ്ഞെടുക്കപ്പെട്ടതിനെതിരെയും ബാസിത് വിമർശനം ഉന്നയിച്ചു. മുൻ ദേശീയ ബാഡ്മിൻ്റൺ ചാമ്പ്യനായ ടാനിയ മല്ലികാണ് പാക്കിസ്താൻ വനിതാ ക്രിക്കറ്റ് ചെയർപേഴ്‌സൺ. ഒരു ബാഡ്മിന്റൺ താരം ദേശീയ ക്രിക്കറ്റ് ടീമിന്റെ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്നാൽ താരങ്ങൾ ബാഡ്മിന്റൺ കളിക്കുന്നതിന് അത്ഭുതമില്ലെന്ന് പറഞ്ഞ ബാസിത് അലി പക്ഷെ ടൂർണമെന്റിൽ ക്യാപ്റ്റൻ ഫാത്തിമ സനയുടെ പ്രകടനത്തെ മാത്രം അഭിനന്ദിച്ചു.
ഇന്നലെ ന്യൂസിലാൻഡ് നടന്ന മത്സരത്തിൽ 54 റൺസിനാണ് പാക്കിസ്താൻ തോറ്റത്. 6 വിക്കറ്റ് നഷ്ടത്തിൽ 110 എന്ന നിലയിൽ ന്യൂസീലാൻഡിനെ ഒതുക്കിയ പാകിസ്താൻ പക്ഷെ മറുപടി ബാറ്റിങിൽ 56ന് ഓൾഔട്ടായി. മത്സരത്തില്‍ മാത്രം പാക് വനിതകള്‍ കൈവിട്ടുകളഞ്ഞത് നിര്‍ണായകമായ എട്ട് ക്യാച്ചുകളാണ്. ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും സെമിയിലെത്തി. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകൾ പുറത്താവുകയും ചെയ്തു.
Content Highlights: Basith Ali on pakistan women cricket team