സഞ്ജുവിനെ ക്യാപ്റ്റനായി നിലനിർത്താൻ രാജസ്ഥാൻ കോടികൾ അധികം നൽകും; ജയ്സ്വാളും പരാഗും ബട്ട്ലറും ടീമിൽ തുടരും

നേരത്തെ സഞ്ജു ടീം മാറുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു

dot image

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന 18-ാമത് സീസണിൽ നിലനിര്‍ത്താനുള്ള താരങ്ങളിൽ രാജസ്ഥാൻ റോയൽസിന്റെ പ്രഥമ പരിഗണന ക്യാപ്റ്റൻ സഞ്ജു സാംസണിന് തന്നെയെന്ന് റിപ്പോർട്ട്. സഞ്ജുവിന് 18 കോടി രൂപ നൽകി ടീമിൽ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ നീക്കം.
2021ൽ രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. ഐപിഎല്ലിൽ 168 മാച്ചുകൾ കളിച്ചിട്ടുള്ള താരം മൂന്ന് സെഞ്ച്വറികളടക്കം 4419 റൺസ് നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിയോടെ മികച്ച ഫോമിലുള്ള സഞ്ജുവിനെ വിട്ട് കളയുന്നത് അബന്ധമാകുമെന്നാണ് ടീമിന്റെ വിലയിരുത്തൽ. നേരത്തെ സഞ്ജു ടീം മാറുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.

സഞ്ജുവിന് പുറമെ യുവ താരം യശസ്വി ജയ്സ്വാളിനെയും രാജസ്ഥാൻ നിലനിർത്തിയേക്കും. 18 കോടി രൂപ ടീം ഇതിനായി മാറ്റി വെക്കും. ടീമിന്റെ ഭാവി താരവും ക്യാപ്റ്റനുമായി താരത്തെ വളർത്തി കൊണ്ടുവരാനാണ് രാജസ്ഥാന്റെ പദ്ധതി. വിദേശ താരങ്ങളിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർക്കാണ് രാജസ്ഥാൻ മുൻഗണന നൽകുന്നത്. 14 കോടി രൂപയാണ് ടീം ഇതിന് വേണ്ടി മാറ്റിവെക്കുക. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലടക്കം അടുത്ത കാലത്തായി മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ഇന്ത്യൻ ഓൾ റൗണ്ടർ റിയാൻ പരാഗിനെ 11 കോടി നൽകി നിലനിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: Retention of Sanju Samson in Rajasthan Royals

dot image
To advertise here,contact us
dot image