ആഷസ് 2025-26 പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; ആദ്യമത്സരം പെര്‍ത്തില്‍

2026 ജനുവരി നാല് മുതല്‍ എട്ട് വരെ നടക്കുന്ന സിഡ്‌നി ടെസ്റ്റോടെ (പുതുവത്സര ടെസ്റ്റ്) പരമ്പര അവസാനിക്കും

dot image

ആഷസ് 2025-26 ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2025 നവംബര്‍ 21 മുതല്‍ 25 മുതലാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ ആദ്യ മത്സരം. പെര്‍ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരമായ വെസ്റ്റ് ടെസ്റ്റ്.

വെസ്റ്റ് ടെസ്റ്റിന് ശേഷം ഗാബയില്‍ രണ്ടാം മത്സരമായ ഡേ-നൈറ്റ് ടെസ്റ്റ് നടക്കും. ഡിസംബര്‍ നാല് മുതല്‍ എട്ട് വരെയാണ് ഡേ-നൈറ്റ് ടെസ്റ്റ്. ഡിസംബര്‍ 17 മുതല്‍ 21 വരെ അഡ്‌ലെയ്‌ഡേ ടെസ്റ്റും 26 മുതല്‍ 30 വരെ മെല്‍ബണിൽ ബോക്സിങ്ങ് ഡേ ടെസ്റ്റും നടക്കും. 2026 ജനുവരി നാല് മുതല്‍ എട്ട് വരെ നടക്കുന്ന സിഡ്‌നി ടെസ്റ്റോടെ (പുതുവത്സര ടെസ്റ്റ്) പരമ്പര അവസാനിക്കും.


ആഷസ് 2025-26 മത്സരക്രമം

  • വെസ്റ്റ് ടെസ്റ്റ് - 2025 നവംബർ 21-25, പെർത്ത് സ്റ്റേഡിയം
  • ഡേ-നൈറ്റ് ടെസ്റ്റ് - 2025 ഡിസംബർ 4-8, ഗാബ
  • ക്രിസ്മസ് ടെസ്റ്റ് - 2025 ഡിസംബർ 17-21, അഡ്‌ലെയ്ഡെ ഓവൽ
  • ബോക്സിംഗ് ഡേ ടെസ്റ്റ് - ഡിസംബർ 26-30, 2025, മെൽബൺ
  • പുതുവത്സര ടെസ്റ്റ് (സിഡ്നി ടെസ്റ്റ്)- 2026 ജനുവരി 4 -8, സിഡ്നി

Content Highlights: Ashes 2025-26 Test Series: Cricket Australia announces schedule; Perth to host first match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us