ഇം​ഗ്ലണ്ടിനെതിരെ പകരക്കാരന് സെഞ്ച്വറി; പ്രതികരണവുമായി ബാബർ അസം

ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള പാകിസ്താൻ ടീമിൽ നിന്നാണ് ബാബർ അസം ഉൾപ്പടെയുള്ള താരങ്ങളെ ഒഴിവാക്കിയത്

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തന്റെ പകരക്കാരനായെത്തിയ കമ്രാൻ ​ഗുലാമിന്റെ സെഞ്ച്വറിയിൽ പ്രതികരണവുമായി ബാബർ അസം. നന്നായി കളിച്ചിരിക്കുന്നു കമ്രാൻ എന്ന് ബാബർ തന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. മത്സരത്തിൽ 224 പന്തുകൾ നേരിട്ട് 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ കമ്രാൻ ​ഗുലാം 118 റൺ‌സ് നേടിയിരുന്നു. താരത്തിന്റെ സെഞ്ച്വറി മികവിൽ ഇം​ഗ്ലണ്ടിനെതിരെ പാകിസ്താൻ ആദ്യ ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തിരുന്നു. കമ്രാൻ ​ഗുലാമിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള പാകിസ്താൻ ടീമിൽ നിന്നാണ് ബാബർ അസം ഉൾപ്പടെയുള്ള താരങ്ങളെ ഒഴിവാക്കിയത്. ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, സർഫ്രാസ് അഹമ്മദ് എന്നിവരും ടീമിലില്ല. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ബാബറിനും ഷഹീനും ഉൾപ്പടെയുള്ള താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ തോൽവികളിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റിന് കരകയറേണ്ടതുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ​ഗുലാം, മെഹ്റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നോമൻ അലി, സയീം ആയുബ്, സജിദ് ഖാൻ, സൽമാൻ അലി ആ​ഗ, സാഹിദ് മെഹ്മൂദ്.

Content Highlights: Babar Azam's Reaction After Test Replacement Kamran Ghulam Slams Debut Ton

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us