ആദ്യപന്ത് മുതൽ ആക്രമിച്ച് 300 കടക്കുക തന്നെ ലക്ഷ്യം; SRH നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾ ഇവരാണ്

15 മത്സരങ്ങളിൽ നിന്ന് 567 റൺസെടുത്ത ട്രാവിസ് ഹെഡായിരുന്നു കഴിഞ്ഞ വർഷത്തെ ഹൈദരബാദിന്റെ ടോപ് സ്‌കോറർ

dot image

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ മൂന്ന് താരങ്ങളെ നിലനിർത്താൻ സൺ റൈസേഴ്സ് ഹൈദരാബാദ്. ദക്ഷിണാഫ്രിക്കയുടെ പവർ ഹിറ്റർ ഹെൻറിച്ച് ക്ലാസൻ, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഇന്ത്യൻ ഓൾറൗണ്ടർ അഭിഷേക് ശർമ്മ എന്നിവരെ നിലനിർത്തുന്നതിൽ മാനേജ്‌മെന്റ് ധാരണയിലെത്തിയതായാണ് വിവരം. ഹെൻറിച്ച് ക്ലാസനെ 23 കോടി രൂപയ്ക്കും കമ്മിൻസണെ 18 കോടിക്കും അഭിഷേക് ശർമ്മയെ 14 കോടി രൂപയ്ക്കുമാണ് നിലനിർത്തുക. ഇതോടെ ക്യാപ്റ്റൻ സ്ഥാനത്ത് പാറ്റ് കമ്മിൻസ് തുടരും.

ഇത് കൂടാതെ കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ട്രാവിസ് ഹെഡിനെയും നിതീഷ് കുമാർ റെഡ്ഡിയെയും കൂടി നിലനിർത്താൻ ടീം മാനേജ്‌മെന്റ് ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ താരങ്ങളുമായി നടത്തിയിട്ടുണ്ട്. 15 മത്സരങ്ങളിൽ നിന്ന് 567 റൺസെടുത്ത ട്രാവിസ് ഹെഡായിരുന്നു കഴിഞ്ഞ വർഷത്തെ ഹൈദരബാദിന്റെ ടോപ് സ്‌കോറർ. അഭിഷേക് ശർമ്മ 16 മത്സരങ്ങളിൽ നിന്ന് 484 റൺസ് നേടിയപ്പോൾ ക്ലാസൻ 16 മത്സരങ്ങളിൽ നിന്ന് 479 റൺസ് നേടി. 16 മത്സരങ്ങളിൽ നിന്ന് 136 റൺസും 18 വിക്കറ്റുമാണ് പാറ്റ് കമ്മിൻസ് തന്റെ ഓൾ റൗണ്ടർ മികവിൽ കഴിഞ്ഞ വർഷം ഹൈദരാബാദിന് വേണ്ടി നേടിയത്.

അതേ സമയം നേരത്തെ രാജസ്ഥാൻ റോയൽസും അടുത്ത സീസണിൽ നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളെ കുറിച്ച് സൂചന നൽകിയിരുന്നു. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ എന്നീ മൂന്ന് താരങ്ങൾക്കാവും ആദ്യ പരിഗണന. 18 കോടി രൂപ വീതം സഞ്ജുവിനും യശസ്വി ജയ്സ്വാളിനും ബട്ട്ലർക്ക് 14 കോടി രൂപയും നീക്കി വെക്കും. ഇവരെ കൂടാതെ റിയാൻ പരാഗിനെയും നിലനിർത്താൻ രാജസ്ഥാൻ റോയൽസ് ശ്രമങ്ങൾ നടത്തുന്നുണ്ട്.

Content Highlights: Sunrisers Hyderabad players retention list ipl 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us