അന്ന് നരെയ്നെതിരെ നേടിയ 94 മീറ്റർ സിക്സർ ഇന്നും മനസിലുണ്ട്, ഹാൾ ഓഫ് ഫെയിം ലിസ്റ്റിൽ നിങ്ങളില്ലെങ്കിൽ പിന്നാര്!

വിരാട് കോഹ്‌ലിയുടെ അഭിനന്ദനത്തിന് മറുപടിയുമായി ഡിവില്ലേഴ്‌സും രംഗത്തെത്തി

dot image

ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലേഴ്‌സിന് അഭിനന്ദനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. ഞാൻ കൂടെ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റ് കളിക്കാരനെന്ന് വിശേഷിപ്പിച്ച കോഹ്‌ലി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടി ഒരുമിച്ച് കളിച്ച സമയത്തെ മറക്കാനാവാത്ത നിമിഷങ്ങളെ അനുസ്മരിക്കുകയും ചെയ്തു. വിരാട് കോഹ്‌ലിയുടെ അഭിനന്ദനത്തിന് മറുപടിയുമായി ഡിവില്ലേഴ്‌സും രംഗത്തെത്തി.

ഇന്ത്യൻ പ്രീമിയർ ലീഗ് 2016 ൽ കൊൽക്കത്തയെ തോൽപ്പിച്ച് ഫൈനലിലെത്തിയ മത്സരമാണ് കോഹ്‌ലി ഓർത്തെടുത്തത്. 'സുനിൽ നരെയ്ൻ, മോർണി മോർക്കൽ, ആന്ദ്രെ റസ്സൽ, ഷാക്കിബ് അൽ ഹസൻ എന്നിവരുൾപ്പെടെയുള്ള കൊൽക്കത്തയുടെ ബൗളിങ് ആക്രമണത്തെ നേരിടാൻ അന്ന് ആത്മവിശ്വാസം നൽകിയത് എബിഡിയാണ്. അസാധാരണ കാര്യങ്ങളെ സാധാരണയായി മൈതാനത്ത് നടപ്പിലാക്കാൻ കഴിയുന്ന താരമാണ് എബിഡി. അന്ന് സുനിൽ നരെയ്നെ സ്വീപ് ചെയ്ത് നേടിയ 94 മീറ്റർ സിക്സർ ഇപ്പോഴും മനസ്സിലുണ്ടെന്നും കോഹ്‌ലി പറഞ്ഞു. എബിഡി സുനിൽ നരെയ്നെതിരെ റൺ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. എന്നും അദ്ദേഹം എനിക്ക് സ്ട്രൈക്ക് കൈമാറുമെന്നാണ് കരുതിയതെന്നും എന്നാൽ നരെയ്നെതിരെ റൺ കണ്ടെത്തുന്നത് എബിഡി വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നുവെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

ഹാൾ ഓഫ് ഫെയിമിൽ ഇന്നാണ് ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്കിനും നീതു ഡേവിഡിനുമൊപ്പം ഡിവില്ലേഴ്‌സിനെ ഐസിസി ഉൾപ്പെടുത്തിയത്. 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി20യും ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ച ഡിവില്ലിയേഴ്‌സ് 2021 ലാണ് ക്രിക്കറ്റിറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്. ഐപിഎല്ലിൽ 184 മത്സരങ്ങൾ കളിച്ച താരം 5162 റൺസും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ റൺസ് ടോട്ടൽ 5000 പിന്നിടുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് ഡിവില്ലേഴ്‌സ്.

Content Highlights: Virat kohli on AB de villiars

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us