ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം നവംബര്‍ അവസാനവാരത്തോടെ നടത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 30ന് ലേലം നടക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോർട്ട്. ലേലത്തിന് ദുബായ് വേദിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ നല്‍കിയിട്ടില്ല.
🚨 IPL MEGA AUCTION...!!! 🚨
— Mufaddal Vohra (@mufaddal_vohra) October 17, 2024
- The BCCI likely to conduct the IPL auction on 30th November in Dubai. (Sahil Malhotra/TOI). pic.twitter.com/eZHTOkFxGl
അതേസമയം മെഗാതാരലേലത്തിന് മുന്നോടിയായി താരങ്ങളുടെ നിലനിര്‍ത്തലിനെ കുറിച്ച് ഫ്രാഞ്ചൈസികള്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. എല്ലാ ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടിക ഒക്ടോബര്‍ 31നകം ബിസിസിഐയ്ക്ക് സമര്‍പ്പിക്കണം. ലേലത്തിന് മുന്‍പായി ആറ് താരങ്ങളെ നിലനിര്‍ത്താന്‍ ബിസിസിഐ ടീമുകളെ അനുവദിച്ചിട്ടുണ്ട്. അഞ്ച് ക്യാപ്ഡ് താരങ്ങളെയും ഒരു അണ്‍ക്യാപ്ഡ് താരത്തെയുമാണ് ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുക.
പുതിയ നിയമപ്രകാരം നിലനിര്‍ത്തുന്ന ആദ്യത്തെ കളിക്കാരന് 18 കോടി രൂപ, രണ്ടാമത്തെ താരത്തിന് 14 കോടി രൂപ, മൂന്നാമന് 11 കോടി രൂപ, നാലാമത്തെയും അഞ്ചാമത്തെയും കളിക്കാര്‍ക്ക് യഥാക്രമം 18 കോടി രൂപയും 14 കോടി രൂപയും ചിലവാകും.
കൂടാതെ, ഒരു ടീമിന് ഒരു അണ്‍ക്യാപ്ഡ് കളിക്കാരനെ നിലനിര്‍ത്താനും റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ഓപ്ഷന്‍ വഴി റിലീസ് ചെയ്യാനും കഴിയും. എന്നാല്‍ ടീം അഞ്ച് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അവര്‍ക്ക് ആര്‍ടിഎം ഓപ്ഷന്‍ ലഭ്യമാകും. മുകളില്‍പറഞ്ഞ താരങ്ങളെ മുംബൈ നിലനിര്‍ത്തിയാല്‍ 120 കോടി രൂപയില്‍ നിന്ന് 61 കോടി രൂപ അവര്‍ക്ക് ലഭിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനെ ലേലത്തില്‍ വാങ്ങാനും ടിം ഡേവിഡിനായി ആര്‍ടിഎം ഉപയോഗിക്കാനുമാണ് മുംബൈ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
Content Highlights: IPL mega auction likely in last week of November in Dubai, Report