സ്ലെഡ്ജിങ്ങിനെ നേരിടുന്നതിൽ ഡെവോൺ കോൺവേയുടെ ടെക്നിക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇന്ത്യ–ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡിന്റെ ആദ്യ ബാറ്റിങ് ഇന്നിങ്സിനെയാണ് സംഭവം. സ്ലെഡ്ജ് ചെയ്ത മുഹമ്മദ് സിറാജിനെ പക്ഷെ കിവീസ് ബാറ്റർ പുഞ്ചിരിയോടെ നേരിട്ടു. 15–ാം ഓവറിൽ ബൗണ്ടറി നേടിയതിന് ശേഷമുള്ള തൊട്ടടുത്ത പന്ത് കോൺവെ പ്രതിരോധിക്കുകയായിരുന്നു. പന്തിനായി ഓടിയെത്തിയ സിറാജ് ആദ്യം പന്തെറിയുന്ന പോലെ ആംഗ്യം കാണിച്ച് പിന്നീട് ബാറ്ററെ തുറിച്ചുനോക്കുകയായിരുന്നു.
— Drizzyat12Kennyat8 (@45kennyat7PM) October 17, 2024
എന്നാൽ സിറാജിന് മറുപടി നൽകിയ ശേഷം കോൺവെ ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡ് താരങ്ങൾ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി സിറാജിന്റെ സ്ലെഡ്ജിങ്. ഇത് കൊണ്ടൊന്നും തങ്ങളെ വീഴ്ത്താൻ കഴിയില്ലെന്ന മട്ടിലായിരുന്നു കോൺവെയുടെ പ്രതികരണം.
അതെ സമയം ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ ഇതിനകം തന്നെ ലീഡ് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46 റൺസെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 44 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെന്ന നിലയിലാണ് കിവീസ് ബാറ്റിങ് തുടരുന്നത്. 105 പന്തുകൾ നേരിട്ട കോൺവെ 11 ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 91 റൺസുമായി പുറത്തായി. രവിചന്ദ്രൻ അശ്വിനാണ് കോൺവെയുടെ വിക്കറ്റെടുത്തത്.
Content Highlights: Mohammed Siraj sledges Devon Conway