കുംബ്ലെയ്ക്ക് ശേഷം ഗവാസ്കറുടെ പേരിലും റോഡ്; കാസർകോട്ടെ ബീച്ച് റോഡിന്റെ പേരുമാറ്റൽ ചടങ്ങിന് ഗവാസ്‌ക്കറെത്തും

മൂന്ന് കിലോ മീറ്റർ ദൂരമുള്ള റോഡിന് ഗവാസ്‌ക്കറിന്റെ പേര് നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു

dot image

കാസർകോട്ടെ ബീച്ച് റോഡ് ഇനി ക്രിക്കറ്റ് താരം ഗവാസ്കറുടെ പേരിൽ അറിയപ്പെടും. ബാങ്ക് റോഡിൽ നിന്ന് ബീച്ചിലേക്കുള്ള നെല്ലിക്കുന്ന് ബീച്ച് റോഡാണ് പുനർ നാമകരണം ചെയ്ത് സുനിൽ ഗവാസ്‌ക്കർ ബീച്ച് റോഡ് എന്നാക്കുന്നത്. മൂന്ന് കിലോ മീറ്റർ ദൂരമുള്ള റോഡിന് ഗവാസ്‌ക്കറിന്റെ പേര് നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.

എൻ എ നെല്ലിക്കുന്ന് എം എൽ എ കത്ത് നൽകിയത് പ്രകാരമാണ് ഇക്കാര്യം കൗൺസിൽ യോഗത്തിൽ അജണ്ടയാക്കിയതെന്ന് ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു. ഗവാസ്‌ക്കറിന്റെ കൂടി സൗകര്യം കണക്കിലെടുത്ത് നവംബറിലോ ഡിസംബറിലോ റോഡിന്റെ ഉദ്ഘാടനം നടത്തുമെന്നും റോഡിന് പേരിടാൻ ഗവാസ്‌ക്കർ തന്നെയെത്തുമെന്നും നഗരസഭാ അധികൃതർ പറഞ്ഞു.

മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയുടെ പേരിലും ജില്ലയിൽ റോഡുണ്ട്. കുമ്പള ഗ്രാമപഞ്ചായത്ത് നിർമിച്ച കുമ്പള ടൗണിന് സമീപമുള്ള ഈ റോഡ് 2010 ജോൺ 27 ന് അനിൽ കുംബ്ലെ നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്. അനിൽ കുംബ്ലെയുടെ മാതാപിതാക്കളുടെ സ്വദേശം കൂടിയായിരുന്നു ഈ പ്രദേശം.

Content Highlights: kasaragod sunil gavaskar beach road

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us