ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം സിറാജിന്റെ സ്ലെഡ്ജിങ്ങിനെ ഡെവോണ്‍ കോണ്‍വേ നേരിട്ട രീതി ചര്‍ച്ചയായിരുന്നു. ന്യൂസിലാന്‍ഡിന്റെ ബാറ്റിങ്ങിനിടെ വാക്‌പോരിനൊരുങ്ങിയ സിറാജിനെ ഓപ്പണര്‍ കോണ്‍വേ പുഞ്ചിരിയോടെ നേരിടുകയായിരുന്നു. ഇതിന് പിന്നാലെ കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനില്‍ ഗവാസ്‌കറുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
സിറാജ് ഇപ്പോള്‍ ഡിഎസ്പിയാണെന്നുള്ള കാര്യം മറക്കേണ്ടെന്നാണ് ഗവാസ്‌കര്‍ ലൈവ് ബ്രോഡ്കാസ്റ്റിനിടെ പറഞ്ഞത്. ടീമംഗങ്ങള്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കിയിരുന്നോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നുവെന്നും ഗവാസ്‌കര്‍ തമാശയായി പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് തെലങ്കാന പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി ചുമതലയേറ്റെടുത്തത്. ഡിജിപി ഓഫീസിലെത്തി സിറാജ് ഔദ്യോഗികമായി ചാര്‍ജെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
When Conway did all the damage to Siraj 🤣🤣
— 𝕻𝖔𝖘𝖊𝖎𝖉𝖔𝖓🔱 (@King_Zeus2228) October 17, 2024
Go back and bowl properly man #INDvNZ #INDvsNZ pic.twitter.com/VYXxrEfxow
ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്‍ഡ് താരങ്ങള്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി സിറാജിന്റെ സ്ലെഡ്ജിങ്. 15-ാം ഓവറില്‍ ബൗണ്ടറി നേടിയതിന് ശേഷമുള്ള തൊട്ടടുത്ത പന്ത് കോണ്‍വെ പ്രതിരോധിക്കുകയായിരുന്നു. പന്തിനായി ഓടിയെത്തിയ സിറാജ് ആദ്യം പന്തെറിയുന്ന പോലെ ആംഗ്യം കാണിച്ച് പിന്നീട് ബാറ്ററെ തുറിച്ചുനോക്കുകയായിരുന്നു. പിന്നാലെ കോണ്‍വേയ്ക്ക് അടുത്തെത്തി സിറാജ് വിരല്‍ ചൂണ്ടി സംസാരിച്ചു. തന്നെ പ്രകോപിപ്പിച്ച മുഹമ്മദ് സിറാജിന് മറുപടി നല്‍കിയ ശേഷം കോണ്‍വേ പുഞ്ചിരിക്കുന്ന വീഡിയോ വൈറലായിരുന്നു.
Content Highlights: 'New DSP': Sunil Gavaskar reacts to Mohammed Siraj's fiery exchange with Devon Conway, Video