പ്ലസ് ടു പരീക്ഷ എഴുതണം; ഇന്ത്യൻ വനിതാ ടീം വിക്കറ്റ് കീപ്പർക്ക് അവധി നൽകി ബിസിസിഐ

കഴിഞ്ഞ ദിവസം ടീം പ്രഖ്യാപന വേളയിലാണ് ബിസിസിഐ റിച്ച ഘോഷിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിൻ്റെ കാരണം വ്യക്തമാക്കിയത്

dot image

പ്ലസ്ടു ബോര്‍ഡ് പരീക്ഷ എഴുതാൻ ദേശീയ താരത്തിന് അവധി നൽകി ബിസിസിഐ. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനാണ് അവധി നൽകിയത്, ഇതോടെ ന്യൂസീലന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ താരം കളിക്കില്ല. 2020ല്‍ 16-ാം വയസില്‍ ടീമിലെത്തിയ റിച്ച ഇന്ത്യന്‍ വനിതാ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.

കഴിഞ്ഞ ദിവസം ടീം പ്രഖ്യാപന വേളയിലാണ് ബിസിസിഐ റിച്ച ഘോഷിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കിയത്. ഒക്ടോബര്‍ 24, 27, 29 തീയതികളില്‍ അഹമ്മദാബാദിലാണ് മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര. അതേസമയം ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് കൗര്‍ നിലനിര്‍ത്തി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന് പിന്നാലെ ഹര്‍മനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിക്ക് കാരണം മലയാളി താരം ആശ ശോഭനയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. മറ്റൊരു മലയാളിയായ സജന സജീവനും ടീമിലിടം പിടിക്കാനായിട്ടില്ല.

ഇന്ത്യന്‍ ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഡി ഹേമലത, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ, ഉമാ ചേത്രി, സയാലി സത്ഗാരെ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂര്‍, തേജല്‍ ഹസബ്നിസ്, സൈമ താക്കൂര്‍, പ്രിയ മിശ്ര, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍.

Contnet Highlights: Richa Ghosh misses NZ ODIs to sit for class 12 exams

dot image
To advertise here,contact us
dot image