കരീബിയൻ കരുത്ത് കടന്ന് കിവികൾ; ടി20 വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ് ഫൈനൽ

ഡിയാന്ദ്ര ഡോട്ടിന്റെ ഓൾ റൗണ്ടർ പ്രകടനവും വെസ്റ്റ് ഇൻഡീസിനെ രക്ഷിച്ചില്ല

dot image

ടി20 വനിതാ ലോകകപ്പിന് ഇത്തവണ പുതിയ കിരീടാവകാശി. ഇത് വരെ കിരീടം നേടാത്ത ന്യൂസിലാൻഡും സൗത്ത് ആഫ്രിക്കയുമാണ് ഒക്ടോബർ 20 ന് കിരീടപ്പോരിൽ ഏറ്റുമുട്ടുക. ഇന്ന് നടന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ന്യൂസിലാൻഡ് എട്ട് റൺസിന് പരാജയപ്പെടുത്തി. ഷാർജയിൽ നടന്ന മത്സരത്തിൽ 129 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസിനെ ന്യൂസിലാൻഡ് 120ന് എട്ടെന്ന നിലയിൽ ഒതുക്കി. 2009 ലും 2010 ലും റണ്ണേഴ്‌സായി ഫിനിഷ് ചെയ്ത കിവികൾ മൂന്നാം തവണയാണ് കിരീട പോരിനെത്തുന്നത്.

ഡിയാന്ദ്ര ഡോട്ടിന്റെ ഓൾ റൗണ്ടർ പ്രകടനവും വെസ്റ്റ് ഇൻഡീസിനെ രക്ഷിച്ചില്ല. 22 റൺസ് വിട്ട് കൊടുത്ത് നാല് വിക്കറ്റെടുത്ത താരം ബാറ്റിങ്ങിൽ 33 റൺസും ചേർത്തിരുന്നു. തുടർച്ചയായ തോൽവികളുമായാണ് ന്യൂസിലാൻഡ് ഇത്തവണ ലോകകപ്പിനെത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ ഇന്ത്യൻ വനിതകളെ തോൽപ്പിച്ച് വരവറിയിച്ചു. ശേഷം പാകിസ്താനെയും ശ്രീലങ്കയെയും തോൽപ്പിച്ച് സെമിയുറപ്പിച്ചു. ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഫൈനലും.

Content Highlights: women's world cup nz in to final

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us