എമര്‍ജിങ് ഏഷ്യാകപ്പ്; പാകിസ്താൻ എയെ തോൽപ്പിച്ച് ഇന്ത്യ എ

44 റണ്‍സെടുത്ത ക്യാപ്റ്റന്‍ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍

dot image

എമര്‍ജിങ് ഏഷ്യാകപ്പില്‍ പാകിസ്താൻ എക്കെതിരെ ഇന്ത്യ എക്ക് ഏഴ് റൺസ് വിജയം. ഇന്ത്യ മുന്നോട്ട് വെച്ച 183 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാറ്റിങ് 176ലവസാനിച്ചു. ഇന്ത്യക്കായി അൻഷുൽ കാംബേജ് മൂന്ന് വിക്കറ്റും റാസിക്ക് സലാം, നിഷാന്ത് സിന്ധു എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. പാകിസ്താന് വേണ്ടി യാസിർ ഖാൻ 22 പന്തിൽ 33 റൺസും അറഫാത്ത് 29 പന്തിൽ 41 റൺസും നേടി.

അതേ സമയം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റന്‍ തിലക് വര്‍മ, അഭിഷേക് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിംഗ്, നെഹാല്‍ വധേര എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് 183 റൺസ് നേടിയത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 35 റൺസും പ്രഭ്‌സിമ്രാന്‍ സിംഗ് 34 റൺസും നെഹാല്‍ വധേര 25 റൺസും നേടി. പാകിസ്താന് വേണ്ടി സുഫിയാൻ മുഖീം രണ്ട് വിക്കറ്റ് നേടി.

Content Highlights: India a beat Paistan a

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us