ഒരു മാറ്റവുമില്ല, എല്ലാം തഥൈവ!; മുൻനിരയിൽ എല്ലാവരും തിളങ്ങിയിട്ടും നിരാശപ്പെടുത്തി കെ എൽ രാഹുൽ

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും കെ എൽ രാഹുൽ തിളങ്ങിയിരുന്നില്ല.

dot image

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. ആദ്യ ഇന്നിങ്‌സില്‍ ഡെക്കിന് മടങ്ങിയ രാഹുലിന് രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ 16 പന്ത് നേരിട്ട് വെറും 12 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. രണ്ട് ബൗണ്ടറിയടക്കം നേടി രാഹുല്‍ പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ​

ആദ്യ ഇന്നിങ്സിൽ വെറും 46 റൺസെടുത്ത് ഇന്ത്യൻ ടീം പുറത്തായതും ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ തന്നെ 402 റൺസെടുത്തതും രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീമിന് വലിയ ടോട്ടൽ കെട്ടിപ്പടുക്കേണ്ടത് നിർബന്ധമാക്കിയിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമയടക്കം ബാറ്റെടുത്ത എല്ലാവരും ഭേദപ്പെട്ട പ്രകടനവും നടത്തി. ജയ്‌സ്വാൾ 35 റൺസും രോഹിത് ശർമ 52 റൺസും വിരാട് കോഹ്‌ലി 70 റൺസും സർഫറാസ് 150 റൺസും പന്ത് 99 റൺസുമെടുത്തപ്പോൾ കെ എൽ രാഹുൽ മാത്രമാണ് മുൻ നിര ബാറ്റർമാരിൽ നിരാശപ്പെടുത്തിയത്. ഇതോടെ ടീമിൽ രാഹുലിന്റെ റോൾ ചോദ്യം ചെയ്യപ്പെടുകയാണ്.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും കെ എൽ രാഹുൽ തിളങ്ങിയിരുന്നില്ല. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് പരമ്പരയിൽ നേടിയത്. കെ എൽ രാഹുലിന് പകരം രണ്ടാം ടെസ്റ്റില്‍ ശുഭ്മാൻ ഗില്‍ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കും. ഗില്ലിന് പുറമെ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ടീമിൽ സ്ഥാനത്തിനായി കാത്തിരിപ്പുണ്ട്. അപ്പോള്‍ രാഹുലിന് വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന് പറയാം.

Content Highlights: fans want replacement for kl rahul

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us