സെഞ്ച്വറി നഷ്ടമായാലെന്താ? ധോണിയുടെ റെക്കോർഡ് മറികടന്ന് റിഷഭ് പന്ത്

ഏറ്റവും വേഗത്തിൽ 500, 1000, 1500, 2000 റൺസുകൾ തികച്ച വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്.

dot image

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ താരമായത് സർഫറാസ് ഖാനും റിഷഭ് പന്തുമായിരുന്നു. ആദ്യ ഇന്നിങ്സിൽ 46 ന് ഓൾ ഔട്ടായ ഇന്ത്യ, ഇരുവരുടെയും മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് രണ്ടാം ഇന്നിങ്സിൽ 107 റൺസിന്റെ ലീഡ് ന്യൂസിലാൻഡിന് മുന്നിൽ വെച്ചത്. സെഞ്ച്വറിക്ക് ഒരു റൺസകലെ വീണെങ്കിലും റിഷഭ് പന്തിന്റെ ഇന്നിങ്‌സ് വിലപ്പെട്ടതായിരുന്നു. ആദ്യ ഇന്നിങ്സിൽ പരിക്ക് പറ്റി തിരിച്ചെത്തിയാണ് ഈ പ്രകടനം എന്നതും ശ്രദ്ധേയമാണ്. ഈ മികച്ച പ്രകടനത്തിൽ പന്ത് മറ്റൊരു റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.

ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 2500 റൺസ് തികച്ച വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് മുൻ നായകൻ എം എസ് ധോണിയെ മറികടന്ന് പന്ത് സ്വന്തമാക്കിയത്. 62 ഇന്നിങ്സിലാണ് പന്ത് 2500 കടന്നതെങ്കിൽ ധോണിക്ക് ഇതിനായി വേണ്ടിവന്നത് 69 ഇന്നിങ്സാണ്. 82 ഇന്നിങ്സിൽ 2500 തികച്ച ഫാറൂഖ് എൻജിനീയർ ആണ് മൂന്നാമത്. ഏറ്റവും വേഗത്തിൽ 500, 1000, 1500, 2000 റൺസുകൾ തികച്ച വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്.

അതേ സമയം ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 462 റൺസിന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ 402 റൺസെടുത്ത കിവീസിന് വിജയിക്കാൻ ഇനി 107 റൺസ് മാത്രം മതിയാകും. 150 റൺസെടുത്ത സർഫറാസാണ് ടോപ് സ്കോറർ. നാലാം ടെസ്റ്റ് കളിക്കുന്ന സർഫറാസിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണിത്. സ്‌കോര്‍: ഇന്ത്യ-46, 462, ന്യൂസിലന്‍ഡ്- 402

Content Highlights: Rishab pant past Dhoni's record

dot image
To advertise here,contact us
dot image