'അയ്യോ, ഓടല്ലേ ഔട്ടാവും!' പന്തിനെ റൺ ഔട്ടിൽ നിന്നും രക്ഷിക്കാൻ സർഫറാസിന്റെ ചാടിയും അലറിയുമുള്ള സിഗ്നൽ

മത്സരത്തിന്റെ 55-ാം ഓവറില്‍ പന്തും സര്‍ഫറാസും തമ്മില്‍ ആശയക്കുഴപ്പമുണ്ടായി. കഷ്ടിച്ചാണ് പന്ത് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്.

dot image

ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഇന്നിങ്സിന് നെടുന്തൂണായി 150 റണ്‍സ് നേടിയ ശേഷമാണ് സര്‍ഫറാസ് ഖാന്‍ പുറത്തായത്. റിഷഭ് പന്തിനൊപ്പം 177 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ സര്‍ഫറാസിന് സാധിച്ചിരുന്നു. ടിം സൗത്തിയുടെ പന്തില്‍ അജാസ് പട്ടേലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. മൂന്ന് സിക്‌സും 18 ഫോറും ഉള്‍പ്പെടുന്നതായിരന്നു സര്‍ഫറാസിന്റെ ഇന്നിങ്‌സ്.

മത്സരത്തിന്റെ 55-ാം ഓവറില്‍ പന്തും സര്‍ഫറാസും തമ്മില്‍ ആശയക്കുഴപ്പമുണ്ടായി. കഷ്ടിച്ചാണ് പന്ത് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. മാറ്റ് ഹെന്റിയുടെ ഔട്ട് സ്വിംഗര്‍ തട്ടിയിട്ട് ഇരുവരും റണ്‍സിനായി ഓടി. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പന്ത് രണ്ടാം റണ്ണിന് ശ്രമിച്ചു. സര്‍ഫറാസും ക്രീസ് വിട്ടിരുന്നു. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ സര്‍ഫറാസ് പന്തിന് സൂചന നല്‍കി. നിലവിളിച്ചും പിച്ചില്‍ ചാടിയുമൊക്കെയാണ് സര്‍ഫറാസ് അപകടം പന്തിന്റെ ശ്രദ്ധയിലെത്തിച്ചത്. കിവി വിക്കറ്റ് കീപ്പര്‍ക്കാവട്ടെ പന്ത് വിക്കറ്റില്‍ കൊള്ളിക്കാനും സാധിച്ചില്ല. ഇതോടെ പന്ത് രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങായിട്ടുണ്ട്.

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 462 റൺസിന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ 402 റൺസെടുത്ത കിവീസിന് വിജയിക്കാൻ ഇനി 107 റൺസ് മാത്രം മതിയാകും. സെഞ്ച്വറി നേടിയ സർഫറാസ് ഖാന്റെയും ഒരു റൺ അകലെ വച്ച് സെഞ്ച്വറി നഷ്ടമായ പന്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ 462 റൺസിലെത്തിയത്. നാലാം ടെസ്റ്റ് കളിക്കുന്ന സർഫറാസിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണിത്.

സ്‌കോര്‍: ഇന്ത്യ-46, 462, ന്യൂസിലന്‍ഡ്- 402.

Content Highlights: Sarfaraz Khan Jumps Across Pitch to Save Rishabh Pant From a Run Out

dot image
To advertise here,contact us
dot image