'രവിചന്ദ്രൻ അശ്വിൻ എവിടെയായിരുന്നു?'; രോഹിത് ശർമയോട് ചോദ്യവുമായി ആരാധകർ

രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും ശേഷമാണ് രോഹിത് അശ്വിന് പന്ത് നൽകിയത്.

dot image

ന്യുസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം രവിചന്ദ്രൻ അശ്വിനെ ബൗളിങ്ങിന് ഉപയോ​ഗിക്കാൻ വൈകിയതിൽ പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ന്യുസിലാൻഡിന് രണ്ടാം ഇന്നിം​ഗ്സിൽ ആദ്യ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ അശ്വിനെ ബൗളിങ്ങിന് എത്തിക്കണമായിരുന്നതായി ആരാധകർ പറയുന്നു. ഇടം കയ്യൻ സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും ശേഷമാണ് രോഹിത് അശ്വിന് പന്ത് നൽകിയത്. ഇതാണ് ആരാധകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

രണ്ടാം ഇന്നിം​ഗ്സിൽ രണ്ട് ഓവർ മാത്രമാണ് അശ്വിൻ എറിഞ്ഞത്. ആറ് റൺസ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും നേടാനും കഴിഞ്ഞില്ല. 'എന്താണ് രോഹിത് ചെയ്യുന്നത്, അശ്വിന് ബൗളിങ്ങിന് അവസരം നൽകുന്നില്ല', ആരാധകരിൽ ഒരാൾ ചോദിച്ചു. അശ്വിന് മുമ്പെ ജഡേജയ്ക്ക് എന്തിന് പന്ത് നൽകി എന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം.

ന്യുസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. മഴ പലതവണ വില്ലനായെത്തിയ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യയ്ക്ക് 46 റൺസ് മാത്രമാണ് നേടാനായത്. മറുപടിയായി ന്യൂസിലാൻഡ് 402 റൺസ് ആദ്യ ഇന്നിം​ഗ്സിൽ നേടി. ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സിൽ 462 റൺസെടുത്തു. 107 റൺസ് വിജയലക്ഷ്യം ന്യൂസിലാൻഡ് അനായാസം മറികടന്നു.

Content Highlights: Fans puzzled with Rohit Sharma's move in Bengaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us