രണ്ടാം ഇന്നിങ്സിൽ ഇന്ത്യ തിരിച്ചുവരുമെന്ന് മുൻകൂട്ടി കണ്ട് ചില പ്ലാനുകൾ മെനഞ്ഞിരുന്നു, അത് വിജയിച്ചു: ടോം ലാതം

'ഇന്ത്യ പോലെയൊരു ടീമിനെ 46 റൺസിന് പുറത്താക്കുക എന്നത് ചെറിയ കാര്യമല്ല, സത്യത്തിൽ അത് ഞങ്ങൾക്ക് സ്വപനത്തിനുമപ്പുറത്തായിരുന്നു.'

dot image

36 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ നേടിയ ചരിത്ര വിജയത്തിൽ പ്രതികരണവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലാതം. ചരിത്ര നേട്ടത്തിൽ സന്തോഷമുണ്ടെന്നും ടീമിലെ ഓരോരുത്തർക്കും നന്ദിയറിയിക്കുന്നുവെന്നും പറഞ്ഞ താരം മത്സരത്തിൽ നിർണ്ണായകമായ നിമിഷങ്ങളും വെളിപ്പെടുത്തി.

'ഇന്ത്യ പോലെയൊരു ടീമിനെ 46 റൺസിന് പുറത്താക്കുക എന്നത് ചെറിയ കാര്യമല്ല, സത്യത്തിൽ അത് ഞങ്ങൾക്ക് സ്വപനത്തിനുമപ്പുറത്തായിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ ഗുണം നേടിയെടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ തിരിച്ചു വരുമെന്ന് ഉറപ്പുള്ളതിനാൽ മറ്റൊരു പ്ലാനും തയ്യാറാക്കിയിരുന്നു. സർഫറാസിനും പന്തിനും ശേഷം കുറഞ്ഞ റൺസിനുള്ളിൽ അഞ്ചോളം വിക്കറ്റുകൾ നേടാൻ കഴിഞ്ഞത് അത് കൊണ്ട് കൂടെയാണ്, താരങ്ങളെ ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുമ്പ് പുറത്താക്കാനാണ് ശ്രമിച്ചത്', ന്യൂസിലാൻഡ് ക്യാപ്റ്റൻ പറഞ്ഞു.

അതേ സമയം ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് എട്ട് വിക്കറ്റ് ജയമാണ് നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 27.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിൽ യങ്ങും(45) രചിൻ രവീന്ദ്രയുമാണ്(39) ന്യൂസിലൻഡിന് വിജയം നേടി കൊടുത്തത്. നേരത്തെ ആദ്യ ഓവറുകളിൽ തന്നെ രണ്ട് വിക്കറ്റുകളെടുത്ത് ബുംറ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ മോഹങ്ങൾ അസ്ഥാനത്തായി. ടോം ലാതത്തിന്റെയും കോൺവേയുടെയും വിക്കറ്റുകളാണ്‌ ബുംറ നേടിയത്.

നേരത്തേ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചുറി നേടിയ സർഫറാസ് ഖാന്റെയും ഒരു റൺ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ 462 റൺസിലെത്തിയത്. 150 റൺസെടുത്ത സർഫറാസായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വിരാട് കോലി(70), രോഹിത് ശര്‍മ(52),യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. ആദ്യ ഇന്നിങ്സിൽ വെറും 46 റൺസിന് ഓൾ ഔട്ടായതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇന്ത്യയുടെ 46 റൺസിന് മറുപടി ഇന്നിങ്‌സായി ന്യൂസിലാൻഡ് 402 റൺസെടുത്തിരുന്നു.

രചിൻ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് സന്ദർശകർ ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് ഉയർത്തിയിരുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം 24 ന് മഹരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

Content Highlights: India vs New Zealand test win; new zealand captain Tom latham response

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us