രഞ്ജി ട്രോഫി: കേരള- കർണാടക മത്സരത്തിന്റെ മൂന്നാം ദിവസം മഴമൂലം ഉപേക്ഷിച്ചു

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം വിജയം നേടിയിരുന്നു.

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളവും കർണ്ണാടകയും തമ്മിലുള്ള മത്സരത്തിന്റെ മൂന്നാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് മൂന്നാം ദിവസത്തെ മത്സരം ഉപേക്ഷിച്ചത്. ആദ്യം ബാറ്റ് ചെയ്യുന്ന കേരളം മത്സരത്തിന്റെ രണ്ട് ദിവസം പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിട്ടുണ്ട്. 23 റൺസോടെ സച്ചിൻ ബേബിയും 15 റൺസോടെ സഞ്ജു സാംസണും ക്രീസിൽ തുടരുകയാണ്. ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മത്സരം സമനിലയിൽ അവസാനിച്ചേക്കും.

നേരത്തെ രോഹൻ കുന്നുന്മേലിന്റെ അർധ സെഞ്ച്വറി മികവിൽ കേരളത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. 88 പന്തിൽ 63 റൺസാണ് രോഹൻ അടിച്ചത്. ആദ്യ വിക്കറ്റിൽ ​വത്സൽ ​ഗോവിന്ദിനൊപ്പം 94 റൺസ് രോഹൻ കൂട്ടിച്ചേർത്തു. 31 റൺസെടുത്താണ് ​ഗോവിന്ദ് മടങ്ങിയത്. പിന്നാലെ വന്ന ബാബ അപരജിത്ത് 19 റൺസും നേടി.

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം വിജയം നേടിയിരുന്നു. ബോണസ് പോയിന്റടക്കം നേടിയാണ് കേരളത്തിന്റെ ആദ്യ മത്സരത്തിലെ വിജയം. ആറ് പോയിന്റുള്ള കേരളം ​ഗ്രൂപ്പ് സിയിൽ രണ്ടാമതാണ്. കർണാടകയ്ക്കെതിരെ അവശേഷിക്കുന്ന ഒരു ദിവസത്തിൽ ആദ്യ ഇന്നിം​ഗ്സ് ലീഡെങ്കിലും നേടാനായാൽ പോയിന്റ് ടേബിളിൽ കേരളത്തിന് നേട്ടമാകും.

Content Highlights: Ranji Trophy Kerala Karnataka second day called off due to rain

dot image
To advertise here,contact us
dot image