ഇന്ത്യൻ ടീമിൽ മാറ്റം; രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിൽ യുവതാരത്തെ ഉൾപ്പെടുത്തി ബിസിസിഐ

പരമ്പര നഷ്ടം ഒഴിവാക്കാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്

dot image

ന്യൂസിലാൻഡിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ വാഷിങ്ടൺ സുന്ദറിനെയും ഉൾപ്പെടുത്തി. ഇതോടെ ഇന്ത്യൻ ടീമിൽ അഞ്ച് സ്പിന്നർമാരായി. അക്സർ‌ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്കൊപ്പമാണ് വാഷിങ്ടൺ സുന്ദറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കുൽദീപ് ഒഴികെയുള്ളവർ ഓൾ റൗണ്ടർമാരുമാണ്.

ഒക്ടോബർ 24 മുതലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുക. പരമ്പര നഷ്ടം ഒഴിവാക്കാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നതിനും ഇന്ത്യൻ സംഘത്തിന് ഇനിയുള്ള മത്സരങ്ങളിൽ തിരിച്ചുവരവ് ആവശ്യമാണ്.

ന്യൂസിലാൻഡിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ​ഗിൽ, വിരാട് കോഹ്‍ലി, കെ എൽ രാഹുൽ, സർഫ്രാസ് ഖാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ.

Content Highlights: Washington Sundar added to squad for the second and third Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us