ആര് നേടിയാലും ചരിത്രം; വനിതാ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും അടരാടുമ്പോൾ

രാത്രി7.30 മുതല്‍ ദുബായിലാണ് മത്സരം. ഇരുടീമുകളും ഇതുവരെയും ട്വന്റി 20 ലോകകപ്പ് നേടിയിട്ടില്ലാത്തതിനാല്‍ ആര് കിരീടം നേടിയാലും അത് ചരിത്രമായി മാറും.

dot image

വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കലാശപ്പോര്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. രാത്രി7.30 മുതല്‍ ദുബായിലാണ് മത്സരം. ഇരുടീമുകളും ഇതുവരെയും ട്വന്റി 20 ലോകകപ്പ് നേടിയിട്ടില്ലാത്തതിനാല്‍ ആര് കിരീടം നേടിയാലും അത് ചരിത്രത്തിലെ പുതിയ ചാമ്പ്യന്മാരായി മാറും.

കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ആ നിരാശ മായ്ക്കാനുള്ള അവസരമാണിത്. ഇത്തവണ സെമിഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാൻ കഴിഞ്ഞത് തന്നെയാവും ടീമിന്റെ ആത്മവിശ്വാസം. ലോ​റ വു​ൾ​വാ​ർ​ഡ്റ്റ്-ത​സ്മി​ൻ ബ്രി​റ്റ്സ് ഓ​പ​ണി​ങ് കൂ​ട്ടു​കെ​ട്ടാ​ണ് പ്രോ​ട്ടീ​സ് നി​ര​യി​ലെ തു​റു​പ്പു​ചീ​ട്ട്. 35കാ​രി​യാ​യ ഡെ​വി​ൻ 7000 റ​ൺ​സും ബേ​റ്റ്സ് 10,000 റ​ൺ​സും നേടി അന്തരാഷ്ട്ര കരിയറിൽ മികവ് തെളിയിച്ചവരാണ്. ടൂർണമെന്റിൽ പത്തുവിക്കറ്റ് നേടിയ നോണ്‍കുലുലേക്കോ മലാബയാണ് പ്രോ​ട്ടീസിന്റെ ബൗളിങ് കരുത്ത്.

വനിതാ ടി20 ലോകകപ്പിലെ ആദ്യ രണ്ട് എഡിഷനിലും (2009, 2010) ഫൈനലിലെത്തിയ ന്യൂസീലന്‍ഡിന് അതിനുശേഷമുള്ള ആദ്യഫൈനലാണിത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍, ഓപ്പണര്‍ സൂസി ബേറ്റ്സ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് കപ്പോടെ യാത്രയയപ്പ് നല്‍കാനുള്ള ശ്രമത്തിലാണ് ന്യൂസിലാന്‍ഡ്.







Content Highlights: women t20 world cup 2024: final new zealand vs south africa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us