രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് അബ്ദുൾ സമദ്; ഈ നേട്ടത്തിലെത്തുന്ന ആദ്യ ജമ്മു കാശ്മീർ താരം

മത്സരത്തിൽ ജമ്മു കാശ്മീരിനായി സമദ് ഒറ്റയാൾ പോരാട്ടമാണ് നടത്തിയത്.

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് ജമ്മു കാശ്മീർ ബാറ്റർ അബ്ദുൾ സമദ്. രഞ്ജി ട്രോഫിയിൽ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്ന ആദ്യ ജമ്മു കാശ്മീർ ബാറ്ററായിരിക്കുകയാണ് സമദ്. ഒഡ‍ീഷയ്ക്കെതിരായ മത്സരത്തിലാണ് സമദിന്റെ നേട്ടം. ആദ്യ ഇന്നിം​ഗ്സിൽ 127 റൺസ് നേടിയ സമദ്, രണ്ടാം ഇന്നിം​ഗ്സിൽ പുറത്താകാതെ 108 റൺസും നേടി.

മത്സരത്തിൽ ജമ്മു കാശ്മീരാണ് ആദ്യം ബാറ്റ് ചെയ്തത്. 117 പന്തിൽ 127 റൺസുമായി സമദ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിൽ ജമ്മു കാശ്മീർ ആദ്യ ഇന്നിം​ഗ്സിൽ 270 റൺസ് നേടി. എന്നാൽ ഒഡീഷ നായകൻ ​ഗോവിന്ദ പോഡാർ പുറത്താകാതെ 133 റൺസുമായി കാശ്മീരിന് തിരിച്ചടി നൽകി. ആദ്യ ഇന്നിം​ഗ്സിൽ 272 റൺസെടുത്ത ഒഡീഷ നിർണായകമായ രണ്ട് റൺസിന്റെ ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിം​ഗ്സിൽ 108 പന്തിൽ പുറത്താകാതെ 108 റൺസ് നേടിയ സമദ് ജമ്മു കാശ്മീരിനെ ഏഴിന് 270 എന്ന തകർപ്പൻ സ്കോറിലെത്തിച്ചു. 269 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡീഷ 80.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസിൽ നിൽക്കുമ്പോൾ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇരുക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അബ്ദുൾ സമദ്. 50 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 577 റൺസാണ് സമദിന്റെ സമ്പാദ്യം. 19.23 ആണ് ശരാശരി.146.08 ആണ് സമദിന്റെ ഐപിഎല്ലിലെ സ്ട്രൈക്ക് റേറ്റ്.

Content Highlights: Abdul Samad became the first Jammu Kashmir batter scored hundred in two innings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us