കളി തുടരുമോ? ഈ സീസൺ IPL കളിക്കാമെന്ന് ഇത് വരെയും ധോണി സമ്മതം മൂളിയിട്ടില്ലെന്ന് ചെന്നൈ സിഇഒ

ഒരു ടീമിന് പരമാവധി ആറ് താരങ്ങളെ വരെ നിലനിർത്താനാണ് ബിസിസിഐ അനുമതി നൽകിയിരിക്കുന്നത്

dot image

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി എം എസ് ധോണി കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. അടുത്ത സീസണിലും കളി തുടരും എന്ന കാര്യത്തിൽ എം എസ് ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.

കളിക്കുമോ ഇല്ലയോ എന്ന കാര്യം ഒക്ടോബർ 31ന് മുൻപ് അറിയിക്കാമെന്നാണു ധോണി വ്യക്തമാക്കിയിരിക്കുന്നതെന്ന് കാശി വിശ്വനാഥൻ പ്രതികരിച്ചു. ഒക്ടോബർ 31 വരെയാണ് നിലനിർത്തുന്ന താരങ്ങളെക്കുറിച്ചു തീരുമാനിക്കാൻ ടീമുകൾക്ക് സമയം അനുവദിച്ചിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഋതുരാജ് ഗെയ്ക്‌വാദിനു നൽകിയ ശേഷം, വിക്കറ്റ് കീ

പ്പർ ബാറ്ററായാണ് ധോണി കഴിഞ്ഞ സീസണിൽ കളിച്ചത്. ഒരു ടീമിന് പരമാവധി ആറ് താരങ്ങളെ വരെ നിലനിർത്താനാണ് ബിസിസിഐ അനുമതി നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളനുസരിച്ച് അൺ ക്യാപ്ഡ് താരമായി നാല് കോടി രൂപ മാത്രം നൽകി ചെന്നൈയ്ക്ക് ധോണിയെ നിലനിര്‍ത്താൻ സാധിക്കും.

വർഷങ്ങളായി ഐപിഎല്ലിൽ ഉപയോഗിക്കാതിരുന്ന ‘അൺ ക്യാപ്ഡ്’ നിയമം തിരികെ കൊണ്ടുവന്നത് ധോണിക്കു വേണ്ടിയാണെന്ന് നേരത്തേ വിമര്‍ശനമുയർന്നിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ അഞ്ചു വർഷമായി കളിച്ചിട്ടില്ലാത്ത താരങ്ങളെ നിലനിർത്താൻ ടീമുകളെ അനുവദിക്കുന്നതാണ് ‘അൺ ക്യാപ്ഡ്’ നിയമം. നിലവിൽ 43 വയസ്സ് കഴിഞ്ഞ ധോണി വരാനിരിക്കുന്ന ഐപിഎൽ സീസണിൽ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Content Highlights: Chennai super kings ceo reveals on retention plan of M S Dhoni in ipl next season

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us