വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു;ഏകദിന ടീമിൽ ബട്ലർ ഇല്ല,ലിവിങ്സ്റ്റോൺ നായകന്‍

ഒക്ടോബർ 31ന് ആന്റ്വി​ഗയിലാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം നടക്കുക

dot image

വെസ്റ്റ് ഇൻ​ഡീസ് പരമ്പരയ്ക്കുള്ള ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനവും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് ഇം​ഗ്ലണ്ട് വെസ്റ്റ് ഇൻഡീസിൽ കളിക്കുക. പരിക്കിനെ തുടർന്ന് ജോസ് ബട്ലർ ഏകദിന പരമ്പരയിൽ കളിക്കില്ല. ലിയാം ലിവിങ്സ്റ്റോണാണ് ഏകദിന ടീമിന്റെ നായകൻ. ട്വന്റി പരമ്പരയിൽ ജോസ് ബട്ലർ മടങ്ങിയെത്തും.

ഒക്ടോബർ 31ന് ആന്റ്വി​ഗയിലാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം നടക്കുക. നവംബർ ആറ് വരെ ഏകദിന പരമ്പര തുടരും. നവംബർ ഒമ്പത് മുതൽ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകും. നവംബർ 17 വരെയാണ് ട്വന്റി 20 പരമ്പര നീളുക. നിലവിൽ ശ്രീലങ്കൻ പര്യടനത്തിലാണ് വെസ്റ്റ് ഇൻഡീസ് സംഘം. പാകിസ്താനിലാണ് ഇം​ഗ്ലണ്ട് ടീം.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇം​ഗ്ലണ്ട് ടീം: ജോസ് ബട്ലർ (ട്വന്റി 20 പരമ്പരയ്ക്ക് മാത്രം), ജൊഫ്രെ ആർച്ചർ, ജേക്കബ് ബെഥൽ, ജാഫർ ചോഹാൻ, സാം കരൺ, വിൽ ജാക്സ്, ലിയാം ലിവിങ്സ്റ്റോൺ, സാഖിബ് മഹ്മൂദ്, ഡാൻ മൗസ്‍ലെ, ജാമി ഓവർടൺ, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, റീസ് ടോപ്ലി, ജോൺ ടർണർ.

Content Highlights: Jos Buttler ruled out of West Indies ODIs, Liam Livingstone named captain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us