സാക്ഷാല്‍ ലാറയുടെ റെക്കോര്‍ഡ് മറികടന്നു; രഞ്ജി ട്രോഫിയില്‍ ഡബിളടിച്ച് പുജാര 'ഷോ'

സൗരാഷ്ട്രയ്ക്ക് വേണ്ടി വണ്‍ഡൗണായി ഇറങ്ങിയ പുജാര 348 പന്തില്‍ നിന്നാണ് 200 റണ്‍സ് തികച്ചത്.

dot image

രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടി ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. ഛത്തീസ്ഗഡിനെതിരെയുള്ള ഗ്രൂപ്പ് ഡി മത്സരത്തില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടിയാണ് പുജാര വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. സൗരാഷ്ട്രയ്ക്ക് വേണ്ടി വണ്‍ഡൗണായി ഇറങ്ങിയ പുജാര 348 പന്തില്‍ നിന്നാണ് 200 റണ്‍സ് തികച്ചത്.

ആദ്യ ഇന്നിങ്‌സില്‍ 383 പന്തില്‍ 234 റണ്‍സ് അടിച്ചെടുത്ത് താരം പുറത്തായി. 25 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് പുജാരയുടെ ഗംഭീര ഇന്നിങ്‌സ്. ഛത്തീസ്ഗഢിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 578-7ന് മറുപടിയായി പുജാരയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ നാലാം ദിനം സൗരാഷ്ട്ര 478-8 എന്ന സ്‌കോറിലെത്തി.

രഞ്ജിയിലെ മിന്നും പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരവിനുള്ള സൂചന നല്‍കിയിരിക്കുകയാണ് പുജാര. സൗരാഷ്ട്രയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയതോടെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ തന്റെ സെഞ്ച്വറി നേട്ടം 66 ആയി ഉയര്‍ത്താന്‍ പുജാരയ്ക്ക് സാധിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുജാരയുടെ 18-ാം ഇരട്ട സെഞ്ച്വറിയുമാണിത്. സെഞ്ച്വറി നേട്ടത്തോടെ തകര്‍പ്പന്‍ റെക്കോര്‍ഡുകളാണ് പുജാരയെ തേടിയെത്തിയത്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടി താരങ്ങളുടെ പട്ടികയില്‍ ഇതിഹാസതാരം ബ്രയാന്‍ ലാറയെ മറികടന്നിരിക്കുകയാണ് പുജാര. 261 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 65 തവണയാണ് ലാറ സെഞ്ച്വറി നേടിയത്. ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളുള്ള ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് പുജാര. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡിനൊപ്പമെത്താന്‍ പുജാരയ്ക്ക് ഇനി വെറും രണ്ട് സെഞ്ച്വറികള്‍ മാത്രം മതി. ദ്രാവിഡിന് 68 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളാണുള്ളത്. ഏറ്റവും കൂടുതൽ ഫസ്റ്റ്ക്ലാസ് സെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ സച്ചിൻ ടെൻഡുൽക്കറാണ്. 81 ഫസ്റ്റ്ക്ലാസ് സെഞ്ച്വറികളാണ് സച്ചിൻ്റെ പേരിലുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ കുറിച്ചത് ഇംഗ്ലീഷ് താരം ജോൺ ബെറി ഹോപ്സാണ്. 199 ഫസ്റ്റ്ക്ലാസ് സെഞ്ച്വറികളാണ് ബെറി ഹോപ്സ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.

Content Highlights: Ranji Trophy: Cheteshwar Pujara Surpasses Brian Lara's Most First-Class Centuries

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us