തോറ്റത് 3 ഫൈനലുകളും 10 സെമി ഫൈനലുകളും; ക്രിക്കറ്റിലെ 'ചോക്കേഴ്സ്' വിളിപ്പേര് മാറ്റാനാവാതെ ദക്ഷിണാഫ്രിക്ക

ടി 20 വനിതാ ലോകകപ്പിൽ തന്നെ തുടർച്ചയായ രണ്ടാം തവണയാണ് പ്രോട്ടീസുകൾക്ക് ഫൈനലിൽ കാലിടറുന്നത്.

dot image

ക്രിക്കറ്റിൽ നിർഭാഗ്യത്തിന്റെയും കണ്ണീരിന്റെയും പര്യായമാവുകയാണ് ദക്ഷിണാഫ്രിക്ക. ടി20 വനിതാ ലോകകപ്പിൽ തന്നെ തുടർച്ചയായ രണ്ടാം തവണയാണ് പ്രോട്ടീസുകൾക്ക് ഫൈനലിൽ കാലിടറുന്നത്. കഴിഞ്ഞ തവണ ഓസ്ട്രലിയൻ വനിതകളോട് 19 റൺസിന്റെ തോൽ‌വിയിൽ കിരീടം നഷ്ടമായ അവർക്ക് ഇത്തവണ ന്യൂസിലാൻഡിനോട് കിരീടം നഷ്ടമായത് 32 റൺസിനാണ്.

കഴിഞ്ഞ വനിതാലോകകപ്പിലെന്ന പോലെ ഫൈനൽ വരെ ടൂർണമെന്റിൽ രാജകീയമായി മാർച്ച് ചെയ്തത് പ്രോട്ടീസ് തന്നെയായിരുന്നു. എന്നാൽ ഫൈനൽ ദിവസത്തെ നിർഭാഗ്യത്തിൽ അവർ വീണ്ടും വീണു. അത് കൊണ്ട് തന്നെ മത്സരം കഴിഞ്ഞയുടനെ ചരിത്രത്തിൽ ആദ്യമായി ന്യൂസിലാൻഡ് വനിതകൾ ടി20 ലോക കിരീടം നേടിയ ചരിത്ര നിമിഷത്തിലും മൈതാനത്ത് പ്രോട്ടീസ് താരങ്ങളുടെ കണ്ണീർ നിറഞ്ഞ മുഖങ്ങൾ നോവുന്ന കാഴ്ചയായി മാറി.

ഇത് കൂടാതെ ഇതിനു മുമ്പ് 2014 ലും 2020 ലും ദക്ഷിണാഫ്രിക്ക വനിതാ ടീം ടി20 സെമി ഫൈനലിൽ പുറത്തായിരുന്നു. ഏകദിന ലോകകപ്പിൽ വനിതകൾക്ക് ഇത് വരെ ഫൈനൽ പ്രവേശനം സാധ്യമായിട്ടില്ല. അതേ സമയം ഏകദിന ലോകകപ്പുകളിൽ പ്രോട്ടീസ് വനിതകൾ മൂന്ന് സെമിഫൈനലുകളിൽ പുറത്തായിട്ടുണ്ട്.

വനിതകളെ മാത്രമല്ല, ദക്ഷണാഫ്രിക്കയുടെ പുരുഷ ക്രിക്കറ്റ് ടീമിനെയും കാലങ്ങളായി വേട്ടയാടുന്ന ഒന്നാണ് ഫൈനൽ മത്സരത്തിലെ നിർഭാഗ്യം.92 ലോകകപ്പിൽ തുടങ്ങിയ ചോക്കേഴ്സ് എന്ന വിളിപ്പേര് മാറ്റാൻ അവർക്കിതുവരെയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഏറ്റവുമൊടുവിൽ ഇന്ത്യക്കെതിരെ ടി20 കിരീടം നഷ്ടപ്പെട്ടതാണ് അതിലൊന്ന്.

ക്ളാസന്റെ വെടിക്കെട്ട് ബാറ്റിങിൽ ഇക്കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ പ്രോട്ടീസ് വിജയത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. അവസാന ഓവറുകളിലാണ് കളി ഗതി മാറി ഒഴുകി പ്രോട്ടീസിന്റെ കണ്ണീരിലാവസാനിച്ചത്.

ഏകദിന ലോകകപ്പുകളിലും പുരുഷ ടീമിന്റെ അവസ്ഥ വ്യത്യസ്തമല്ല. 13 തവണ ലോകകപ്പ് നടന്നപ്പോൾ അഞ്ചുതവണയും സെമിഫൈനലിലേക്ക് മാർച്ച് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കൽ പോലും ഫൈനലിലേക്ക് ഇത് വരെ കടക്കാനായിട്ടില്ല.

Content Highlights: South Africa's heartbreak continues in World Cup Final

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us