വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് വിജയത്തുടക്കം. ഇടയ്ക്ക് മഴ വില്ലനായെത്തിയ മത്സരത്തിൽ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 38.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്ത് നിൽക്കുമ്പോൾ മഴയെത്തി. പിന്നാലെ വിൻഡീസ് ഇന്നിംഗ്സ് തുടരാൻ കഴിഞ്ഞില്ല. ഇതോടെ ശ്രീലങ്കയ്ക്ക് 37 ഓവറിൽ 232 റൺസായി വിജയലക്ഷ്യം പുനർനിർണയിച്ചു. 31.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഒരു ഘട്ടത്തിൽ നാലിന് 100 എന്ന വിൻഡീസ് സംഘം തകർന്നു. 74 റൺസുമായി പുറത്താകാതെ നിന്ന ഷെഫ്രെയ്ൻ റൂഥർഫോർഡിന്റെ പ്രകടനമാണ് വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. റോസ്റ്റൺ ചെയ്സ് 33 റൺസുമായും പുറത്താകാതെ നിന്നു. കീസി കാർട്ടി 37 റൺസെടുത്തു.
മറുപടിയിൽ ലങ്കയ്ക്കായി നിസാൻ മധുഷങ്ക 69 റൺസും ചരിത് അസലങ്ക 77 റൺസും നേടി. ഇരുവരുടെയും ട്വന്റി 20 ശൈലിയിലുള്ള ബാറ്റിങ്ങാണ് ലങ്കയെ വേഗത്തിൽ ലക്ഷ്യത്തിലെത്തിച്ചത്. ട്വന്റി 20 പരമ്പര നേട്ടത്തിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക. ഒക്ടോബർ 23നാണ് പരമ്പരയിലെ രണ്ടാം മത്സരം.
Conent Highlights: Sri Lanka won first Odi match against West Indies in three match series