വനിതാ ടി20 ലോകകപ്പിലെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ഐസിസി. 11 അംഗ ടീമിൽ ഒരു ഇന്ത്യൻ താരം മാത്രമാണ് ഇടംപിടിക്കാൻ സാധിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടീമില്‍ സ്ഥാനം ലഭിച്ച ഏക ഇന്ത്യന്‍ താരം.
The Team of the ICC Women's #T20WorldCup 2024 has been revealed 🚨#WhateverItTakeshttps://t.co/P7d0rq5Gln
— ICC (@ICC) October 21, 2024
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശ സമ്മാനിച്ച ലോകകപ്പായിരുന്നു ഇത്. ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ഹർമനെതിരെ വ്യാപകമായ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാലും ടൂർണമെന്റിന്റെ ടീമിൽ ക്യാപ്റ്റൻ ഹർമൻപ്രീതിന് ഇടംപിടിക്കാൻ സാധിച്ചിരിക്കുകയാണ്. ടൂർണമെന്റിലെ നാല് മത്സരങ്ങളില്‍ ഹര്‍മന്‍പ്രീത് 150 റണ്‍സടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും അപരാജിത അര്‍ധസെഞ്ച്വറി നേടാനും താരത്തിന് സാധിച്ചു.
റണ്ണറപ്പായ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ലൗറ വോള്‍വാര്‍ടാണ് ഐസിസി ടീമിന്റെ ക്യാപ്റ്റന്‍. 223 റൺസ് അടിച്ചെടുത്ത ലൗറ തന്നെയാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ഈഡന്‍ കാര്‍സനെയാണ് ടീമിലെ 12-ാം താരമായി തിരഞ്ഞെടുത്തത്. നിഗര്‍ സുല്‍ത്താനയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍.
ദക്ഷിണാഫ്രിക്കയെ ഫൈനലിലേക്ക് നയിച്ചതാണ് ലൗറയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. 223 റൺസ് അടിച്ചെടുത്ത ലൗറ തന്നെയാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍ ടസ്മിന്‍ ബ്രൈറ്റ്‌സാണ് (187 റണ്‍സ്) ടീമിൽ ഇടംപിടിച്ച രണ്ടാമത്തെ ബാറ്റർ. റണ്‍സ് പട്ടികയില്‍ മൂന്നാമതുള്ള ഇംഗ്ലണ്ട് താരം ഡാനിയല്‍ വ്യാറ്റാണ് (151 റണ്‍സ്) മൂന്നാമത്തെ ബാറ്റർ.
ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട അമേലിയ കേറാണ് ടീമിലെ നാലാം സ്ഥാനത്തുള്ള ബാറ്റര്‍. 16 വിക്കറ്റുകൾ വീഴ്ത്തിയും 135 റണ്‍സ് അടിച്ചും മികച്ച ഓള്‍ റൗണ്ട് പ്രകടനമാണ് അമേലിയ കാഴ്ചവെച്ചത്. 115 റണ്‍സും 5 വിക്കറ്റുകളും സ്വന്തമാക്കിയ ദിയേന്ദ്ര ഡോട്ടിനാണ് ടീമിലെ രണ്ടാമത്തെ ഓള്‍ റൗണ്ടര്‍.
റോസ് മേരി മെയ്ര്‍ (10 വിക്കറ്റുകള്‍), മെഗാന്‍ ഷുട്ട് (8 വിക്കറ്റുകള്‍) എന്നിവരാണ് ടീമിലെ മുഖ്യ പേസര്‍മാര്‍. നോന്‍കുലുലേക മ്ലാബ (12 വിക്കറ്റുകള്‍), അഫി ഫ്‌ളെച്ചര്‍ (10 വിക്കറ്റുകള്‍) എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
ഐസിസി ടീം:
ലൗറ വോള്‍വാര്‍ട് (ക്യാപ്റ്റന്‍), ടസ്മിന്‍ ബ്രൈറ്റ്‌സ്, ഡനി വ്യാറ്റ്, അമേലിയ കേര്‍, ഹര്‍മന്‍പ്രീത് കൗര്‍, ദിയേന്ദ്ര ഡോട്ടിന്‍, നിഗര്‍ സുല്‍ത്താന, അഫി ഫ്‌ളെച്ചര്‍, റോസ്‌മേരി മെയ്ര്‍, മേഗാന്‍ ഷുട്ട്, നോന്‍കുലുലേകോ മ്ലാബ. ഈഡന്‍ കാര്‍സന്‍ (12ാം താരം).
Content Highlights: Women’s T20 World Cup 2024: Harmanpreet Kaur named in team of tournament