ഇന്ത്യയ്‌ക്കെതിരെ ഓപണറായി തിരിച്ചെത്തുമോ?; മറുപടിയുമായി ഡേവിഡ് വാർണർ

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപണർമാരിൽ ഒരാളായാണ് വാർണറിനെ വിലയിരുത്തുന്നത്

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഓപണിങ് സ്ഥാനത്ത് തിരിച്ചെത്തുമോയെന്ന ചോദ്യത്തിൽ പ്രതികരണവുമായി മുൻ താരം ഡേവിഡ് വാർണർ. കാമറൂൺ ​ഗ്രീൻ പരിക്ക് മൂലം പരമ്പരയിൽ നിന്ന് ഒഴിവായാൽ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിലേക്ക് മാറിയേക്കും. ഈ സാഹചര്യത്തിൽ ഓപണറുടെ സ്ഥാനത്ത് താൻ തിരിച്ചെത്താൻ തയ്യാറാണെന്നാണ് വാർണറുടെ വാക്കുകൾ.

'എന്നെ എപ്പോഴും വിളിക്കാം. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ എന്നെ ആവശ്യമെങ്കിൽ തീർച്ചയായും ഞാൻ‌ തിരിച്ചുവരും. അതിൽ ഞാൻ ഏറെ സന്തോഷവാനാണ്. വിരമിക്കാൻ സമയമായെന്ന് കരുതിയതുകൊണ്ടാണ് ക്രിക്കറ്റ് അവസാനിപ്പിച്ചത്. പക്ഷേ ഓസ്ട്രേലിയൻ ക്രിക്കറ്റിന് ഒരാളെ ആവശ്യമാണെങ്കിൽ വിരമിക്കൽ പ്രഖ്യാപനത്തിൽ നിന്ന് തിരിച്ചുവരാൻ എനിക്ക് മടിയില്ല.' കോഡ് സ്പോർട്സിനോട് വാർണർ പ്രതികരിച്ചു.

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപണർമാരിൽ ഒരാളായാണ് 37കാരനായ വാർണറിനെ വിലയിരുത്തുന്നത്. ജൂണിൽ നടന്ന ട്വന്റി 20 ലോകകപ്പോടെയാണ് വാർണർ ഓസ്ട്രേലിയൻ ക്രിക്കറ്റിനോട് വിടപറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിൽ 112 മത്സരങ്ങളിൽ നിന്ന് 8,786 റൺസ് താരം നേടിയിട്ടുണ്ട്. 26 സെഞ്ച്വറികൾ വാർണറിന്റെ കരിയറിൽ ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 335 റൺസാണ് ഉയർന്ന സ്കോർ. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലുമായി 18,000ത്തിന് മുകളിലാണ് വാർണറുടെ സ്കോർ. സൂപ്പർതാരം വിരമിച്ചപ്പോൾ ഓപണറുടെ റോളിൽ സ്റ്റീവ് സ്മിത്തിനെ നിയോഗിച്ചു. എന്നാൽ കഴിഞ്ഞ ഇം​ഗ്ലണ്ട് പരമ്പരയ്ക്കിടെ പരിക്കേറ്റ നാലാം നമ്പർ താരം കാമറൂൺ ​ഗ്രീനിന്റെ അഭാവമാണ് പുതിയൊരു ഓപണറെ കണ്ടെത്താൻ ഓസ്ട്രേലിയൻ ക്രിക്കറ്റിന് കാരണമായത്.

Content Highlights: David Warner Set To Come Out Of Retirement For India Tests

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us