ബിജിടി ഓർമയിലെ അവിസ്മരണീയ നിമിഷം ഏത്?; കമ്മിൻസ് തിരഞ്ഞെടുത്തത് സച്ചിന്റെ ഇന്നിം​ഗ്സ്

മറ്റൊരു ബോർ‌ഡർ-​ഗാവസ്കർ ട്രോഫി അടുത്ത് വരുമ്പോഴാണ് കമ്മിൻസിന്റെ പ്രതികരണം

dot image

ബോർഡർ ​ഗാവസ്കർ ട്രോഫിയിൽ എക്കാലവും ഓർമയിൽ നിൽക്കുന്ന ഇന്നിം​ഗ്സ് ഏതെന്ന ചോദ്യത്തിന് അതിശയിപ്പിക്കുന്ന മറുപടിയുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്. 2004ൽ സിഡ്നിയിൽ വെച്ച് നടന്ന ബോർഡർ ​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ സച്ചിൻ തെണ്ടുൽക്കർ നേടിയ പുറത്താകാതെയുള്ള 241 റൺസാണ് എക്കാലവും ഓർമിപ്പിക്കുന്ന ഇന്നിം​ഗ്സായി കമ്മിൻസ് തിരഞ്ഞെടുത്തത്. 2021ൽ ​ഗാബയിൽ റിഷഭ് പന്ത് പുറത്താകാതെ നേടിയ 89 റൺസ് തഴഞ്ഞാണ് ഓസ്ട്രേലിയൻ നായകൻ സച്ചിന്റെ ഇന്നിം​ഗ്സ് തിരഞ്ഞെടുത്തതെന്ന പ്രത്യേകതയും ഉണ്ട്. സ്റ്റാർ സ്പോർട്സിനോടായിരുന്നു താരത്തിന്റെ പ്രതികരണം

2004ലെ സിഡ്നി ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിൻ തെണ്ടുൽക്കറിന്റെ ഇരട്ട സെഞ്ച്വറി മികവിൽ ഏഴിന് 705 എന്ന റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയിരുന്നു. 2010 വരെ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഉയർന്ന സ്കോറായിരുന്നു ഇത്. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ രണ്ടാമത്തെ വലിയ സ്കോറും സിഡ്നിയിൽ പുറത്താകാതെ നേടിയ 241 റൺസാണ്. ബംഗ്ലാദേശിനെതിരെ 2004ൽ ധാക്കയിൽ നേടിയ പുറത്താകാതെയുള്ള 248 റൺസാണ് സച്ചിന്റെ കരിയറിലെ ഉയർന്ന ടെസ്റ്റ് സ്കോർ. അന്നത്തെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ സ്റ്റീവ് വോ തന്റെ ക്രിക്കറ്റ് കരിയറിന് വിരമാമിട്ടത് ഈ മത്സരത്തോടെയാണ്.

പാറ്റ് കമ്മിൻസ് നായകനായ ഓസ്ട്രേലിയൻ ടീം വീണ്ടുമൊരു ബോർഡർ-​ഗാവസ്കർ ട്രോഫിക്ക് തയ്യാറെടുക്കുകയാണ്. 2018 മുതൽ തുടർച്ചായി നാല് തവണ ഇന്ത്യയാണ് ബോർഡർ ​ഗാവസ്കർ ട്രോഫിയിലെ വിജയികൾ. ഇത്തവണ ഇന്ത്യയിൽ നിന്ന് പരമ്പര തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയ. നവംബർ 22 മുതൽ പരമ്പരയ്ക്ക് തുടക്കമാകും.

Content Highlights: Pat Cummins Picks This Star Indian's Knock As The Most Iconic In IND vs AUS Rivalry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us