അഞ്ച് പന്തിൽ മൂന്ന് വിക്കറ്റ്, യു എ ഇ യെ എറിഞ്ഞിട്ട റാസിഖ് സലാം ഓവർ

പാക്സിതാനെതിരെയുള്ള ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റെടുത്തും റാസിഖ് സലാം തിളങ്ങിയിരുന്നു.

dot image

എമർജിങ് ഏഷ്യ കപ്പിൽ പാക്സിതാൻ എയെ തോൽപ്പിച്ചതിന് പിന്നാലെ യു എ ഇയെയും തോൽപ്പിച്ചിരിക്കുകായാണ് ഇന്ത്യയുടെ എ ടീം. ഇതോടെ ഇന്ത്യ ടൂർണമെന്റിലെ സെമിയിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു. യു എ ഇ ഉയർത്തിയ 108 റൺസിന്റെ വിജയ ലക്ഷ്യം 55 പന്തുകൾ ബാക്കിവെച്ചാണ് ഇന്ത്യ മറികടന്നത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യു എ ഇ യെ ചുരുട്ടികൂട്ടിയത് ഇന്ത്യയുടെ യുവ പേസർ റാസിഖ് സലാമായിരുന്നു. രണ്ട് ഓവർ മാത്രമെറിഞ്ഞ താരം 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ്‌ നേടിയത്. നേടിയ മൂന്ന് വിക്കറ്റുകളും ഒറ്റ ഓവറിൽ തന്നെയായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.

ആറാം ഓവറിലെ ആദ്യ പന്തിൽ യു എ ഇയുടെ വെടിക്കെട്ട് ബാറ്റർ നിലാൻഷിനെ വൈഭവ് അറോറയുടെ കൈകളിലെത്തിച്ച താരം തൊട്ടടുത്ത പന്തിൽ യു എ ഇ യുടെ വിഷ്ണു സുകുമാരനെ ഗോൾഡൻ ഡക്കാക്കി. ഓവറിലെ അഞ്ചാം പന്തിൽ സെയ്ദ് ഹൈദറിനെ ക്ളീൻ ബൗൾഡാക്കിയ റാസിഖ് ഒറ്റ ഓവറിൽ കളി ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവന്നു. മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് നേടിയതും റാസിഖായിരുന്നു.

പാക്സിതാനെതിരെയുള്ള ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റെടുത്തും താരം തിളങ്ങിയിരുന്നു.

അതേ സമയം അർധ സെഞ്ച്വറി നേടിയ രാഹുൽ ചോപ്രയുടെ ബാറ്റിങ് മികവിലാണ് യു എ ഇ ഭേദപ്പെട്ട ലക്ഷ്യം മുന്നോട്ട് വെച്ചത്. മറുപടി ബാറ്റിങ്ങിൽ 24 പന്തുകളിൽ ആറ് ഫോറും നാല് സിക്സറുമടക്കം അഭിഷേക് ശർമ 58 റൺസുമായി തകർത്തടിച്ചപ്പോൾ 21 റൺസ് നേടി ക്യാപ്റ്റൻ തിലക് വർമ മികച്ച പിന്തുണ നൽകി.

Content Highlights: Rasikh salam bowling performance in emerging asia cup t20

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us