തടിച്ച ശരീരപ്രകൃതിയെന്ന് മുദ്ര കുത്തി സർഫറാസിനെ ഇത് വരെ മാറ്റി നിർത്തിയതെന്തിന്?, BCCI യെ വിമർശിച്ച് ഗവാസ്‌കർ

സ്‌പോര്‍ട്‌സ് സ്റ്റാറിലെ കോളത്തിലാണ് ബിസിസിഐക്കെതിരേ ഗവാസ്‌കര്‍ രംഗത്ത് വന്നിരിക്കുന്നത്.

dot image

ശരീരഭാരത്തിന്റെയും ഫിറ്റ്‌നസിന്റെയും കാരണം ചൂണ്ടിക്കാട്ടി യുവതാരം സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം വൈകിപ്പിച്ചതിൽ ബിസിസിഐക്കെതിരേ ആഞ്ഞടിച്ച് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്‌പോര്‍ട്‌സ് സ്റ്റാറിലെ കോളത്തിലാണ് ബിസിസിഐക്കെതിരേ ഗവാസ്‌കര്‍ രംഗത്ത് വന്നിരിക്കുന്നത്. ബാറ്റുമായി മൈതാനത്തിലേക്കുള്ള സര്‍ഫറാസ് ഖാന്റെ വരവ് ഗംഭീരമായിരുന്നു. ​കാലങ്ങളായി സർഫറാസിനെ അവ​ഗണിച്ചത് ചൂണ്ടിക്കാട്ടി ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തരത്തിലുള്ള ഐഡിയകളുള്ള മണ്ടൻ തീരുമാനമെടുക്കുന്ന ആളുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടെന്നതാണ് ഖേദകരമായ കാര്യമെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങണമെങ്കില്‍ മെലിഞ്ഞ ശരീരപ്രകൃതിയും ഫിറ്റ്‌നസുള്ള ശരീരവും തന്നെ വേണമെന്ന നിര്‍ബന്ധമൊന്നുമില്ലെന്ന് റിഷഭ് പന്തിനെ ഉദാഹരണമായി ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു. മെലിഞ്ഞ ശരീരപ്രകൃതി ഇല്ലാത്ത മറ്റൊരു ഇന്ത്യന്‍ താരമാണ് റിഷഭ് പന്ത്. എന്നിട്ടും എത്ര വലിയ ഇംപാക്ടാണ് കളിക്കളത്തില്‍ അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിക്കുന്നത്. ഒരു ദിവസം മുഴുവന്‍ വിക്കറ്റ് കൂടി കാക്കുന്നയാളാണ് റിഷഭെന്നത് മറക്കാന്‍ പാടില്ല. ഗവാസ്‌കര്‍ കുറിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും സര്‍ഫറാസിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്താന്‍ ഏറെ വൈകിയിരുന്നു. തടിച്ച ശരീരപ്രകൃതമായിരുന്നു താരത്തിനു തിരിച്ചടിയായത്. ഒടുവില്‍ ഈ വര്‍ഷമാണ് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ സര്‍ഫറാസിന് അരങ്ങേറാന്‍ അവസരം ലഭിച്ചത്. എന്നാൽ അരങ്ങേറിയത് മുതൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സർഫറാസിന് കഴിഞ്ഞു. ഏറ്റവും അവസാനം ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടെസ്റ്റില്‍ കന്നി സെഞ്ച്വറിയും സര്‍ഫറാസ് കുറിച്ചിരുന്നു.

രണ്ടാമിന്നിങ്‌സില്‍ 195 ബോളില്‍ 150 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. 18 ഫോറുകളും മൂന്ന് സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ഇന്ത്യക്കു വേണ്ടി നാല് ടെസ്റ്റുകളിൽ നിന്ന് ഏഴു ഇന്നിങ്‌സുകൾ കളിച്ച താരം 58.33 ശരാശരിയില്‍ 77.77 സ്‌ട്രൈക്ക് റേറ്റില്‍ 350 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.

Content Highlights: Sunil Gavaskar slams BCCI for not fast-tracking Sarfaraz Khan due to fitness

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us