ഈ അഞ്ച് താരങ്ങളെ സൺറൈസേഴ്സ് നിലനിർത്തും; റിപ്പോർട്ട്

മുൻ സീസണുകളിൽ സൺറൈസേഴ്സ് നിരയിലെ നിർണായക സാന്നിധ്യമായിരുന്ന ചില താരങ്ങൾ താരലേലത്തിലെത്തും

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്. ഹെൻ‍റിച്ച് ക്ലാസൻ, പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ ഹൈദരാബാദ് നിലനിർത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നായകൻ പാറ്റ് കമ്മിൻസിനേക്കാൾ ഉയർന്ന തുകയ്ക്കാവും ക്ലാസനെ ഹൈദരാബാദ് നിലനിർത്തുക. ക്ലാസന് 23 കോടി രൂപ ലഭിക്കുമ്പോൾ കമ്മിൻസിന് 18 കോടിയെ ലഭിക്കൂ. ക്ലാസൻ ടീമിൽ വേണമെന്ന കമ്മിൻസിന്റെ ആവശ്യത്തെ തുടർന്നാണ് താരം തന്നെ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്. മുൻ സീസണുകളിൽ സൺറൈസേഴ്സ് നിരയിലെ നിർണായക സാന്നിധ്യമായിരുന്ന ചില താരങ്ങളും താരലേലത്തിലെത്തും

ഇന്ത്യൻ പ്രീമിയർ ലീ​ഗ് കഴിഞ്ഞ സീസണിലെ വെടിക്കെട്ട് പ്രകടനമാണ് അഭിഷേക് ശർമയ്ക്കും ട്രാവിസ് ഹെഡിനും ​ഗുണമായത്. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങൾ കളിച്ച ഹെഡ് 567 റൺസ് അടിച്ചുകൂട്ടി. 16 മത്സരങ്ങളിൽ നിന്ന് 484 റൺസാണ് അഭിഷേക് ശർമയുടെ സമ്പാദ്യം. മധ്യനിരയിൽ നിതീഷ് കുമാർ റെഡ്ഡിയുടെ സംഭാവനകളും നിർണയാകമായിരുന്നു.

ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ഫൈനലിസ്റ്റുകളാണ് സൺറൈസേഴ്സ് ഹൈദരാബാദ്. അഞ്ച് താരങ്ങളെ നിലനിർത്താൻ തീരുമാനിച്ചതോടെ മുൻ സീസണുകളിൽ സൺറൈസേഴ്സ് നിരയിലെ നിർണായക സാന്നിധ്യമായിരുന്ന ചില താരങ്ങൾ താരലേലത്തിനെത്തും. മുൻ നായകൻ എയ്ഡാൻ മാക്രം, ന്യൂസിലാൻഡ് താരം ​ഗ്ലെൻ ഫിലിപ്സ്, അബ്ദുൾ സമദ്, ടി നടരാജൻ, ഭുവന്വേശർ കുമാർ എന്നിവർ മെഗാലേലത്തിനെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.

Content Highlights: SunRisers Hyderabad set to retain these five players

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us