ഐസിസി വനിതാ ടി20 ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തു; ടീമിലുള്ളത് ഒരേയൊരു ഇന്ത്യൻ താരം

മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റെടുത്ത മലയാളി താരം ആശാ ശോഭനയ്ക്ക് ലോകകപ്പ് ടീമിലിടം പിടിക്കാനായില്ല

dot image

വനിതാ ടി20 ലോകകപ്പ് സമാപിച്ചതിന് പിന്നാലെ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. 11 അംഗ ടീമില്‍ ഇന്ത്യയുടെ ഒരേയൊരു താരം മാത്രമാണ് ഇടം നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഐസിസി ലോകകപ്പ് ഇലവനില്‍ ഇടം ലഭിച്ച ഇന്ത്യൻ താരം. നാല് മത്സരങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ അര്‍ധ സെഞ്ച്വറിയടക്കം അടക്കം ഹര്‍മന്‍പ്രീത് 150 റണ്‍സടിച്ചിരുന്നു.

133 സ്ട്രൈക്ക് റേറ്റിലാണ് താരം സ്കോര്‍ ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ലോറ വോള്‍വാര്‍ഡ്, തസ്മിന്‍ ബ്രിട്സ് എന്നിവരും ലോകകപ്പ് ടീമിലെത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിയിലെ താരമായ അമേലിയ കെറും ലോകകപ്പിന്‍റെ ടീമിലുണ്ട്. ടൂര്‍ണമെന്‍റിലാകെ 15 വിക്കറ്റ് വീഴ്ത്തിയ അമേലിയ കെര്‍ 135 റണ്‍സും നേടിയ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തിരുന്നു.

റോസ്മേരി മെയ്റാണ് ലോകകപ്പ് ടീമിലെത്തിയ മറ്റൊരു കിവീസ് താരം. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താനയും ടീമിലെത്തി. മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റെടുത്ത മലയാളി താരം ആശാ ശോഭനയ്ക്ക് ലോകകപ്പ് ടീമിലിടം പിടിക്കാനായില്ല. ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് വീഴ്ത്തിയാണ് ന്യൂസിലന്‍ഡ് വനിതാ ടി20 ലോകകപ്പ് സ്വന്തമാക്കിയത്.

വനിതാ ടി20 ലോകകപ്പ് ടൂർണമെൻന്‍റിന്‍റെ ടീം: ലോറ വോള്‍വാര്‍ഡ്, തസ്നിം ബ്രിട്ട്സ്, ഡാനി വ്യാറ്റ്-ഹോഡ്ജ്, അമേലിയ കെർ, ഹർമൻപ്രീത് കൗർ, ഡിയാന്ദ്ര ഡോട്ടിൻ, നിഗർ സുൽത്താന, അഫി ഫ്ലെച്ചർ, റോസ്മേരി മെയ്ർ, മേഗൻ ഷട്ട്, നോങ്കുലുലെക്കോ, ഈഡൻ കാർസൺ.

Content Highlights: Women's T20 World Cup team of tournament

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us