ട്രാവിസ് ഹെഡും എൻ ജഗദീശനും സ്വന്തമാക്കി വെച്ച റെക്കോർഡ് തകർന്നു; പുതുചരിത്രവുമായി ന്യൂസിലാൻഡ് താരം

ന്യൂസിലാൻഡ് ലിസ്റ്റ് എ ക്രിക്കറ്റ് ടൂർണമെന്റിലാണ് ചരിത്രം പിറന്നത്

dot image

ആഭ്യന്തര ഏകദിന ക്രിക്കറ്റിൽ പുതുചരിത്രം സൃഷ്ടിച്ച് ന്യൂസിലാൻഡ് താരം ചാഡ് ബൗസ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതാദ്യമായി ഒരു താരം 103 പന്തിൽ ഇരട്ട സെഞ്ച്വറിയിലേക്കെത്തി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറിയാണിത്. കാൻ്റർബറിയും ഒട്ടാ​ഗോയും തമ്മിൽ നടന്ന ഫോർഡ് ട്രോഫിയിലെ മത്സരത്തിലാണ് ബൗസ് ചരിത്രം കുറിച്ചത്. മുമ്പ് ലിസ്റ്റ് എ ക്രിക്കറ്റിൽ 114 പന്തിൽ ഇരട്ട സെഞ്ച്വറി നേടിയ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെയും ഇന്ത്യയുടെ തമിഴ്നാട് താരം എൻ ​ജ​ഗദീശന്റെയും പേരിലായിരുന്നു ഈ റെക്കോർഡ് ഉണ്ടായിരുന്നത്.

കാന്റർബറിയുടെ ഓപണിങ് ബാറ്ററായ ചാഡ് ബൗസ് 110 പന്തിൽ 27 ഫോറും ഏഴ് സിക്സും സഹിതം 205 റൺസെടുത്ത് പുറത്തായി. താരം 200 റൺസിലെത്തിയപ്പോൾ കാന്റർബറി സ്കോർ അഞ്ചിന് 257 റൺസ് മാത്രമായിരുന്നു. എങ്കിലും എട്ടാമനായി ക്രീസിലെത്തിയ സക്കറി ഫൗൾക്സ് പുറത്താകാതെ നേടിയ 49 റൺസ് ബലത്തിൽ കാന്റർബറി 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 343 റൺസിലെത്തി. ഫൗൾക്സ് ആണ് കാന്റർബറി നിരയിലെ രണ്ടാമത്തെ വലിയ സ്കോർ നേടിയത്. ഒട്ടാ​ഗോയ്ക്കായി മാത്യു ബേക്കൺ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

ഒട്ടാ​ഗോയുടെ മറുപടി വേ​ഗത്തിൽ അവസാനിച്ചു. 24.5 ഓവറിൽ വെറും 103 റൺസ് മാത്രമാണ് ഒട്ടാ​ഗോ ബാറ്റർമാർക്ക് നേടാനായത്. സീൻ ഡാവേയും മൈക്കൽ റിപ്പണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. 240 റൺസിന്റെ വമ്പൻ വിജയമാണ് കാന്റർബറി മത്സരത്തിൽ നേടിയത്.

Content Highlights: New Zealand Cricketer Chad Bowes Hits Fastest Double-century in List A History

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us