'ഒരു ഇടവേള ആവശ്യമായിരുന്നു, നന്ദിയുണ്ട്!'; മുംബൈ രഞ്ജി ടീമിൽ നിന്ന് പുറത്താക്കിയതിൽ പൃഥി ഷാ

കഴിഞ്ഞ ദിവസമാണ് പൃഥി ഷായെ മുംബൈ ക്രിക്കറ്റിൻ്റെ രഞ്ജി ട്രോഫി ടീമിൽ നിന്നും ഒഴിവാക്കിയത്

dot image

മുംബൈ ക്രിക്കറ്റ് രഞ്ജി ടീമിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി യുവതാരം പൃഥി ഷാ. അച്ചടക്കമില്ലായ്മയും കായികക്ഷമതയിലെ കുറവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് പൃഥി ഷായെ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്നും ഒഴിവാക്കിയത്. ഒരു ഇടവേള ആവശ്യമായിരുന്നുവെന്നും അത് നൽകിയതിൽ നന്ദിയുണ്ടെന്നും പൃഥ്വി ഷാ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതിനിടെ മുംബൈ രഞ്ജി ടീമില്‍ നിന്നും പൃഥ്വി ഷായെ ഒഴിവാക്കിയതിനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ സീസണിൽ മുംബൈയെ രഞ്ജി ചാംപ്യന്മാരാക്കിയ ക്യാപ്റ്റന്‍ അജിൻക്യ രഹാനെ ഷാ ടീമിൽ വേണ്ടെന്ന് നിലപാട് എടുത്തുവെന്നാണ് സൂചന. പരിശീലനത്തിന് കൃത്യമായി എത്താത്തതും കഠിനാദ്ധ്വാനം ചെയ്യാനുള്ള മടിയുമാണ് ഷായെ ഒഴിവാക്കാൻ കാരണമായി രഹാനെ ചൂണ്ടിക്കാട്ടിയത്. മുതിർന്ന താരങ്ങളായ അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ‌, ഷാര്‍ദുൽ താക്കൂർ തുടങ്ങിയവർ ആരും പരിശീലനം ഒഴിവാക്കാറില്ലെന്നതും ഷായെ ഒഴിവാക്കാൻ കാരണമായി.

2018ൽ 19 വയസ് മാത്രമുള്ളപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് പൃഥി ഷാ. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ 134 റൺസുമായി സെഞ്ച്വറി നേട്ടം സ്വന്തമാക്കി. ഭാവിയുടെ ഇന്ത്യൻ ഓപണർ എന്ന് ഷാ വിശേഷിക്കപ്പെട്ടു. എന്നാൽ അഞ്ച് ടെസ്റ്റിനും ആറ് ഏകദിനങ്ങൾക്കും ഒരു ട്വന്റി 20യ്ക്കുമപ്പുറം അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരാൻ പൃഥ്വി ഷായ്ക്ക് കഴിഞ്ഞില്ല.

Content Highlights: Prithvi Shaw's 4-Word Post After Being Dropped From Mumbai's Ranji Trophy Team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us