ശ്രേയസ് അയ്യർ വേണ്ട; IPL 2025 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്താൻ ആ​ഗ്രഹിക്കുന്ന താരങ്ങൾ ഇവരാണ്

മികച്ച താരങ്ങളാൽ ടീം നിറഞ്ഞിരിക്കുന്നതാണ് കൊൽക്കത്തയെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റൻ ശ്രേയസിന് തിരിച്ചടിയാകുന്നത്.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടുത്ത സീസണിൽ നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ടീമിൽ നിലനിർത്തിയേക്കില്ലെന്ന് റിപ്പോർട്ട്. മികച്ച താരങ്ങളാൽ ടീം നിറഞ്ഞിരിക്കുന്നതാണ് കൊൽക്കത്തയെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റൻ ശ്രേയസിന് തിരിച്ചടിയാകുന്നത്. നിലവിൽ ടീമിൽ നിലനിർത്തുന്ന താരങ്ങളിൽ മുഖ്യപരി​ഗണന വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സലിന് നൽകാനാണ് കൊൽക്കത്ത മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

റിങ്കു സിങ്, സുനിൽ നരെയ്ൻ എന്നിവരെയും കൊൽക്കത്ത നിലനിർത്തിയേക്കും. പേസർ‌ ഹർഷിത് റാണയെ അൺക്യാപ്ഡ് താരമായി നിലനിർത്താനാണ് കൊൽക്കത്ത ആ​ഗ്രഹിക്കുന്നത്. എന്നാൽ അടുത്ത സീസണിന് മുമ്പായി ഹർഷിത് ഇന്ത്യൻ ടീമിൽ കളിക്കാനും സാധ്യതയുണ്ട്. ഫിൽ സോൾട്ട്, മിച്ചൽ സ്റ്റാർക്, റഹ്മനുള്ള ​ഗുർബാസ് എന്നിവരുടെ കാര്യത്തിൽ കൊൽക്കത്ത ഇനിയും വ്യക്തത വരുത്തിയിട്ടില്ല.

ഒരു ടീമിന് ആറ് താരങ്ങളെ വരെ നിലനിർത്താമെന്നാണ് ബിസിസിഐ നിയമം. ഇന്ത്യൻ താരമെന്നോ വിദേശ താരമെന്നോ പരിമിധി ഇല്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച അഞ്ച് താരങ്ങളെ വരെ നിലനിർത്താം. രണ്ട് താരങ്ങളെ വരെ അൺക്യാപ്ഡ് നിയമത്തിൽ നിലനിർത്താനും കഴിയും. താരങ്ങളെ നിലനിർത്തുന്നില്ലെങ്കിൽ‌ ആർടിഎം കാർഡായി അത് ഉപയോഗിക്കുവാനും ടീമുകൾക്ക് അവസരമുണ്ട്.

Content Highlights: Report has claimed that Shreyas Iyer is not KKR's top retention choice

dot image
To advertise here,contact us
dot image