'അതിന് ശേഷം ​ഗംഭീറിന്റെ മുഖത്തേയ്ക്ക് നോക്കാൻ മടിച്ചിരുന്നു'; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'തുടർച്ചയായി പരാജയപ്പെടുമ്പോഴും തന്റെ സമയം വരുമെന്ന് വിശ്വസിച്ചിരുന്നു'

dot image

ബം​ഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ശേഷം ഇന്ത്യൻ ടീം ​പരിശീലകൻ ​ഗൗതം ​ഗംഭീറിന്റെ മുഖത്തേയ്ക്ക് നോക്കാൻ മടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ടീം പരിശീലകനും താരവുമായി മികച്ച ബന്ധം ഉണ്ടായിരിക്കണം. എന്നാൽ പരിശീലകൻ തന്റെ കഴിവിൽ വിശ്വാസം അർപ്പിക്കുമ്പോൾ അത് ഉപയോ​ഗപ്പെടുത്താൻ കഴിയണം. അവസരങ്ങൾ നൽകിയാൽ നിരാശപ്പെടുത്തില്ലെന്ന് ​ഗംഭീറിനെ മനസിലാക്കാൻ ഹൈദരാബാദിൽ തനിക്ക് കഴിഞ്ഞെന്ന് സഞ്ജു സാംസൺ ജേർണലിസ്റ്റ് വിമൽകുമാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തുടർച്ചയായി പരാജയപ്പെടുമ്പോഴും തന്റെ സമയം വരുമെന്ന് വിശ്വസിച്ചിരുന്നു. ഹൈദരാബാദിൽ സെഞ്ച്വറി നേടിയപ്പോൾ ​ഗംഭീർ കൈയ്യടിക്കുന്നത് താൻ കണ്ടു. അത് വലിയ സന്തോഷമാണ് നൽകിയതെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.

ബം​ഗ്ലാദേശിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ 39 റൺസ് മാത്രമാണ് സഞ്ജുവിന് സ്കോർ ചെയ്യാനായത്. ആദ്യ മത്സരത്തിൽ നന്നായി കളിച്ച് 29 റൺസ് നേടിയെങ്കിലും വലിയ സ്കോറിലേക്ക് എത്തിയില്ല. രണ്ടാം മത്സരത്തിൽ 10 റൺസിൽ സഞ്ജു പുറത്തായി. പിന്നാലെ മലയാളി താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് സൂചനകൾ പുറത്തുവന്നു. എങ്കിലും ​ഗംഭീർ-സൂര്യകുമാർ സഖ്യം സഞ്ജുവിനെ ടീമിൽ നിലനിർത്തി. മൂന്നാം ട്വന്റി 20യിൽ 47 പന്തിൽ 111 റൺസാണ് സഞ്ജു നേടിയത്. 11 ഫോറും എട്ട് സിക്സും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിം​ഗ്സ്.

Content Highlights: Sanju Samson reveals he had not make eyecontact with Gambhir following the disppoinment performance

dot image
To advertise here,contact us
dot image