ടി20 ക്രിക്കറ്റ് ചരിത്രത്തിലേക്ക് സിംബാബ്‌വെയും സിക്കന്ദര്‍ റാസയും കൊടുങ്കാറ്റായി വീശിയിരിക്കുകയാണ്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി സിംബാബ്‌വെയെ ചരിത്രനേട്ടത്തിലേക്ക് നയിച്ചത് സിക്കന്ദര്‍ റാസയാണ്. ഗാംബിയയ്‌ക്കെതിരെ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് സിംബാബ്‌വെ അടിച്ചുകൂട്ടിയപ്പോള്‍ വെടിക്കെട്ട് സെഞ്ച്വറി നേടി റാസ പുറത്താകാതെ നിന്നിരുന്നു. നിര്‍ണായക പ്രകടനത്തിന് പിന്നാലെ തകര്‍പ്പന്‍ നേട്ടവും സ്വന്തം പേരിലെഴുതി ചേര്‍ത്തിരിക്കുകയാണ് റാസ.
43 പന്തില്‍ പുറത്താകാതെ 133 റണ്‍സാണ് റാസ അടിച്ചെടുത്തത്. 309.3 സ്‌ട്രൈക്ക് റേറ്റില്‍ 15 സിക്‌സുകളും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റാസയുടെ അതിഗംഭീര ഇന്നിങ്‌സ്. 33 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. ഇതോടെ ടി20യിലെ ഫുള്‍ മെമ്പര്‍ ടീമില്‍ അതിവേഗം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് റാസയെ തേടിയെത്തിയത്.
Raza - 133* (43).
— Mufaddal Vohra (@mufaddal_vohra) October 23, 2024
Marumani - 62 (19).
Madande - 53* (17).
Bennett - 50 (26).
🚨 ZIMBABWE POST THE HIGHEST T20I TOTAL IN HISTORY - 344/4 VS GAMBIA...!!! 🚨 pic.twitter.com/X4C85taEt5
റെക്കോര്‍ഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെയും മറികടന്നാണ് റാസ ഒന്നാമതെത്തിയത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ റെക്കോര്‍ഡില്‍ മൂന്നാമതാണ്. 2017ല്‍ ബംഗ്ലാദേശിനെതിരെ 35 പന്തില്‍ സെഞ്ച്വറി തികച്ച മില്ലറാണ് രണ്ടാമത്.
ഗാംബിയയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സിക്കന്ദര്‍ റാസയും സംഘവും നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ 14.4 ഓവറില്‍ വെറും 54 റണ്‍സിന് ഗാംബിയയെ ഓള്‍ഔട്ടാക്കി. ഇതോടെ 290 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഗാംബിയയ്‌ക്കെതിരെ സിംബാബ്‌വെ സ്വന്തമാക്കിയത്.
Content Highlighs: Sikandar Raza shatters Rohit Sharma's record for fastest T20I century