ടി20 ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ ഗാംബിയയ്‌ക്കെതിരെ ചരിത്രവിജയം നേടി സിംബാബ്‌വെ. 290 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിക്കന്ദര്‍ റാസയും സംഘവും നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് സിംബാബ്‌വെ സ്വന്തമാക്കി.
Raza - 133* (43).
— Mufaddal Vohra (@mufaddal_vohra) October 23, 2024
Marumani - 62 (19).
Madande - 53* (17).
Bennett - 50 (26).
🚨 ZIMBABWE POST THE HIGHEST T20I TOTAL IN HISTORY - 344/4 VS GAMBIA...!!! 🚨 pic.twitter.com/X4C85taEt5
മറുപടി ബാറ്റിങ്ങില്‍ 14.4 ഓവറില്‍ വെറും 54 റണ്‍സിന് ഗാംബിയയെ ഓള്‍ഔട്ടാക്കി. ഗാംബിയയ്ക്ക് വേണ്ടി ആന്ദ്രേ ജര്‍ജു മാത്രമാണ് രണ്ടക്കം കടന്നത്. വാലറ്റത്ത് ഇറങ്ങിയ ജര്‍ജു 12 പന്തില്‍ പുറത്താകാതെ 12 റണ്‍സെടുത്തു. സിംബാബ്‌വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് നഗാരവ, ബ്രാന്‍ഡന്‍ മാവുത എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ വെസ്ലി മധേവരെ രണ്ടും റയാന്‍ ബേള്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
സിംബാബ്‌വെയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു. 43 പന്തില്‍ പുറത്താകാതെ 133 റണ്‍സാണ് റാസ അടിച്ചെടുത്തത്. 15 സിക്‌സുകളും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റാസയുടെ അതിഗംഭീര ഇന്നിങ്‌സ്. 33 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. റാസയ്‌ക്കൊപ്പം 17 പന്തില്‍ 53 റണ്‍സ് നേടി ക്ലൈവ് മദാന്‍ഡെയും പുറത്താകാതെ നിന്നു.
സിംബാബ്‌വെയ്ക്ക് വേണ്ടി ഓപണര്‍ ബ്രയാന്‍ ബെന്നറ്റും തടിവാന്‍ഷെ മരുമണിയും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ബെന്നറ്റ് 26 പന്തില്‍ 50 റണ്‍സ് നേടി. മരുമണി 19 പന്തില്‍ 62 റണ്‍സടിച്ചെടുത്തു. ഗാംബിയയ്ക്ക് വേണ്ടി ആന്ദ്രേ ജര്‍ജു രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlighs: Zimbabwe post highest-ever T20I total, score 344 vs Gambia