ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ മണിക്കൂർ മുതൽ സ്പിന്നർമാർ മത്സരം കൈപിടിയിലാക്കുന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷൻ പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് സ്കോർ അഞ്ചിന് 110 റൺസെന്ന നിലയിലാണ്. സ്പിന്നർമാരായ സാജിദ് ഖാനെയും നോമാൻ അലിയെയും മാത്രമാണ് പാകിസ്താൻ ബൗളിങ്ങിന് ഇതുവരെ ഉപയോഗിച്ചിരിക്കുന്നത്. പന്ത് നിലത്ത് കുത്തിയതിന് ശേഷം വളരെ കുറച്ച് മാത്രമാണ് ഉയരുന്നത്. ആദ്യ സെഷനിൽ തന്നെ സ്പിന്നർമാർക്ക് അനുകൂലമായി ടേണിങ്ങും ലഭിക്കുന്നുണ്ട്. റാവൽപിണ്ടിയിലെ പിച്ചിലെന്താ പന്ത് ഉരുണ്ടാണോ നീങ്ങുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ചോദ്യം.
Extremely low bounce deceives Duckett 👀
— ESPNcricinfo (@ESPNcricinfo) October 24, 2024
(via @TheRealPCB) #PAKvENG pic.twitter.com/SCa60nEjxu
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ചേർന്ന ആദ്യ വിക്കറ്റിൽ ഭേദപ്പെട്ട തുടക്കം ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. 29 റൺസെടുത്ത സാക്ക് ക്രൗളിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ ഇംഗ്ലണ്ടിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി.
ഒലി പോപ്പ് മൂന്ന്, ജോ റൂട്ട് അഞ്ച്, ഹാരി ബ്രൂക്ക് അഞ്ച് എന്നിങ്ങനെയായിരുന്നു മുൻനിരയിലെ സ്കോറുകൾ. അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ 52 റൺസുമായി ബെൻ ഡക്കറ്റും പുറത്തായി. പാകിസ്താനായി സാജിദ് ഖാൻ മൂന്നും നോമാൻ അലി രണ്ടും വിക്കറ്റ് വീഴ്ത്തി. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചിൽ ആദ്യ ഇന്നിംഗ്സിൽ പരമാവധി സ്കോർ കണ്ടെത്തുകയാണ് ഇംഗ്ലീഷ് ബാറ്റർമാർക്ക് മുന്നിലുള്ള വെല്ലുവിളി.
Contnet Highlights: Extremely low bounce has been seeing in Rawalpindi Cricket Stadium