അശ്വിന് മുന്നിൽ ഇനി ആരുമില്ല; റെക്കോർഡിട്ട് ഇന്ത്യൻ സ്പിന്നർ

ടെസ്റ്റ് ചാംപ്യൻഷിപ്പിലെ 34-ാം മത്സരത്തിലാണ് അശ്വിന്റെ നേട്ടം

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം ഇനിമുതൽ രവിചന്ദ്രൻ അശ്വിനാണ്. ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ വിൽ യങ്ങിനെ വീഴ്ത്തിയ അശ്വിൻ ചരിത്ര നേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയയുടെ നഥാൻ ലിയോണിനെയാണ് അശ്വിൻ മറികടന്നത്. മത്സരത്തിൽ ഇതുവരെ രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റുകളാണ് നേടിയത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 34-ാം മത്സരം കളിക്കുന്ന അശ്വിൻ ഇതുവരെ 189 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. 43 മത്സരങ്ങളിൽ നിന്നായി 187 വിക്കറ്റുകളാണ് നഥാൻ ലിയോണിന്റെ നേട്ടം. ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസ് 175 വിക്കറ്റോടെ മൂന്നാം സ്ഥാനത്തും മിച്ചൽ സ്റ്റാർക് 147 വിക്കറ്റുകളോടെ നാലാം സ്ഥാനത്തുമുണ്ട്.

അതിനിടെ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് വേ​ഗത്തിൽ സ്കോറിങ് തുടരുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോൾ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തിട്ടുണ്ട്. രചിൻ രവീന്ദ്രയും ഡേവോൺ കോൺവേയും ന്യൂസിലാൻഡിനായി അർധ സെഞ്ച്വറി നേടി.

Content Highlights: Ravichandran Ashwin inked history in WTC, he is now the leading wicket taker in championship history

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us