റാവല്‍പിണ്ടി ടെസ്റ്റില്‍ സാജിദ് ഖാന്റെ സ്പിന്‍ കൊടുങ്കാറ്റിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ താരങ്ങളെല്ലാം മുട്ടുമടക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് പിഴുതാണ് പാക് സ്പിന്നര്‍ തിളങ്ങിയത്. ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ്, റെഹാന് അഹമദ്, ജാക്ക് ലീച്ച് എന്നീ താരങ്ങളാണ് സാജിദ് ഖാന്റെ സ്പിന്‍ കെണിക്ക് മുന്നില്‍ മടങ്ങിയത്. ഇപ്പോള്‍ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് പിഴുതതിന് ശേഷമുള്ള സാജിദ് ഖാന്റെ സെലിബ്രേഷനാണ് വൈറലാവുന്നത്.
27-ാം ഓവറിലെ നാലാം പന്തിലാണ് ഹാരി ബ്രൂക്കിനെ സാജിദ് ക്ലീന്‍ ബൗള്‍ഡാക്കിയത്. സാജിദ് ഖാന്റെ പന്ത് സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ബ്രൂക്കിന്റെ സ്റ്റംപുകള്‍ തെറിക്കുകയായിരുന്നു. ബ്രൂക്കിന്റെ വിക്കറ്റ് ഇന്ത്യയുടെ ശിഖര്‍ ധവാന്റെ ഐക്കോണിക്കായ 'തൈ-ഫൈവ്' അനുകരിച്ചാണ് സാജിദ് ഖാന് ആഘോഷിച്ചത്. 14 പന്തില്‍ അഞ്ച് റണ്‍സെടുത്താണ് ബ്രൂക്ക് മടങ്ങിയത്.
— ViratKingdom (@kingdom_virat1) October 24, 2024
'ഗബ്ബര്‍ സ്റ്റൈലി'ലുള്ള വിക്കറ്റ് സെലിബ്രേഷന് സാജിദ് ഖാന് ഇതാദ്യമായല്ല നടത്തുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ബ്രൂക്കിനെ മടക്കിയപ്പോള്സാജിദ് ഇതേ രീതിയില്‍ ആഘോഷിച്ചിരുന്നു. ഒന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ബ്രൂക്ക് പിന്നീടുള്ള രണ്ട് ടെസ്റ്റിലും സാജിദ് ഖാന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
അതേസമയം മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 267 റണ്‍സിന് ഓള്‍ഔട്ടായിരിക്കുകയാണ് ഇംഗ്ലണ്ട്. 119 പന്തില്‍ 89 റണ്‍സെടുത്ത ജാമി സ്മിത്താണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. 84 പന്തില്‍ 52 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും ഭേദപ്പെട്ട സംഭാവന നല്കി. പാകിസ്താന് വേണ്ടി സാജിദ് ഖാന് ആറും നൊമാന്‍ അലി മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
PAK vs ENG: Sajid Khan imitated Shikhar Dhawan's thigh-five celebration after picking up the wicket of Harry Brook